25
May, 2017
Thursday
08:02 PM
banner
banner
banner

ഏപ്രിൽ 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

3035

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് മറ്റുള്ളവരുടെ ഉത്തരവാദിത്വം കൂടി വഹിക്കേണ്ടി വരുന്നതിനാല്‍ അധ്വാന ഭാരം വര്‍ധിക്കും. വ്യാപാരികള്‍ക്ക് ലാഭത്തില്‍ മാന്ദ്യം വരും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത ഉണ്ട്. ആഘോഷങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും.
ദോഷപരിഹാരം: ശിവന് കൂവളമാല, ജലധാര. സുബ്രഹ്മണ്യനു പാല്‍ അഭിഷേകം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
പ്രതിസന്ധികളെ പ്രായോഗിക സമീപനത്താല്‍ സുരക്ഷിതമായി അതിജീവിക്കാന്‍ കഴിയും. തടസപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ നിയമ വഴികള്‍ തേടും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. അപ്രതീക്ഷിത യാത്രകള്‍ വേണ്ടിവരും.
ദോഷ പരിഹാരം : ഗണപതിക്ക് കറുകമാല, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴില്‍ രംഗത്ത് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ വരും. വിദേശ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്ലേശങ്ങള്‍ കുറയും. ആധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. സംയുക്ത സംരംഭങ്ങളില്‍ സ്വരചേര്‍ച്ച നഷ്ടപ്പെടും. സന്താനങ്ങള്‍ക്ക് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ ബുദ്ധിമുട്ടും. കടം കൊടുക്കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യുന്നത് ധന നഷ്ടത്തിന് കാരണമാകും. ഗുരു ജനങ്ങളുടെ ഉപദേശം സഹായകരമായി ഭവിക്കും. കുടുംബ സാഹചര്യങ്ങള്‍ അത്ര അനുകൂലമാകണമെന്നില്ല.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് പുറകുവിളക്ക്, ധാര.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *