22
October, 2017
Sunday
06:35 AM
banner
banner
banner

അഞ്ജലി എന്ന ഈ മിടുക്കി ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മികച്ച മാതൃകയാണ്

1514

ഇന്നത്തെ ചെറുപ്പക്കാർ പഠിത്തത്തിനൊപ്പം തന്നെ പാർടൈം ആയി ജോലി ചെയ്ത് ആവശ്യമുള്ള പോക്കറ്റ് മണി സമ്പാദിക്കുന്ന ശിലമുള്ളവരാണ്. അങ്ങനെ വിദ്യാഭ്യാസത്തിനും തൊഴിലിനുമിടയിലുള്ള ഓട്ടത്തിനിടയിൽ ജന്മനായുള്ള കലാഭിരുചികളെ കുറിച്ചോ, ഹോബികളെ കുറിച്ചോ പലരും ഓർക്കാറില്ല. എന്നാൽ പോസ്റ്റ്ഗ്രാജ്യുവേഷൻ പൂർത്തിയാക്കി ഹൈദ്രാബാദിൽ നല്ലൊരു ജോലിയും ലഭിച്ച 25കാരിയായ അഞ്ജലിയുടെ അനുഭവം മറ്റൊന്നായിരുന്നു.

anjali_design2

ഒരു സുപ്രഭാതത്തിൽ ഹൈദ്രാബാദിലെ ജോലി ഉപേക്ഷിച്ച് ചില ഉറച്ച തീരുമാനങ്ങളോടെ അഞ്ജലി സ്വന്തം നാടായ കോഴിക്കോട് തിരിച്ചെത്തി. എന്നാൽ കേരളീയ പെൺകുട്ടികളുടെ പരമ്പരാഗത രീതി അനുസരിച്ച് വിവാഹം കഴിച്ച് വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ അഞ്ജലി ഒരുക്കമായിരുന്നില്ല. മറിച്ച് തനിക്ക് ഏറെ പ്രിയമുള്ള ജൂവലറി ഡിസൈനിംഗിലൂടെ സ്വയം പര്യാപ്തത നേടുക തന്നെയായിരുന്നു ലക്ഷ്യം. അത്രയും നാൾ പഠിത്തത്തിനും ജോലി ആവശ്യങ്ങൾക്കും മാത്രം ഉപയോഗിച്ചിരുന്ന തന്റെ മനസ്സിനെ, അങ്ങനെയാണ് തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന കലാവാസനയിലേയ്ക്ക് തിരിച്ചു വിട്ടത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു. മനസ്സിൽ നിന്നും തന്റെ കൈകളിലൂടെ ആ പ്രതിഭ, അത്യപൂർവ്വവും മനോഹരവും. അതിലുപരി വ്യത്യസ്ഥവുമായ ഡിസൈനിംഗിലൂടെ ആരെയും കൊതിപ്പിക്കുന്ന ആഭരണങ്ങളായി ജന്മമെടുത്തു. ആ ആഭരണങ്ങളിൽ അതുവരെ മറ്റെങ്ങും കാണാത്ത പ്രത്യേകത പലരുടെയും കണ്ണുളിലുടക്കി നിന്നു. തുടർന്ന് അഞ്ജലി ഡിസൈൻ ചെയ്യുന്ന ആഭരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റ്മേഴ്സ് എത്തിത്തുടങ്ങി.

anjali_design1

ഇന്ന് ഇന്ത്യയ്ക്കകത്ത് മാത്രമല്ല സിങ്കപ്പൂർ, മലേഷ്യ, യു എസ്, യു എ ഇ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും അഞ്ജലിയുടെ ഡിസൈനിംഗ് ആഭരണങ്ങൾക്കായി ഓർഡർ നൽകി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പലരും. തന്റെ സ്ഥിരം കസ്റ്റമേഴ്സിൽ ചിലർ താൻ ഡിസൈൻ ചെയ്ത ആഭരണത്തിനേക്കാൾ ഇരട്ടി തുക പഴ്സൽ കൂലിയായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് നൽകി തന്റെ കൈയ്യിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ അനുഭവം അഞ്ജലി ആത്മാഭിമാനത്തോടെ ഓർക്കുന്നു.

തന്റെ പി ജി ഡിഗ്രി സർട്ടിഫിക്കറ്റ് അഞ്ജലി ഭദ്രമായി അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. അതിലും ഉപരിയായുള്ള ബഹുമതിയും അംഗീകാരവും, ആത്മ സംതൃപ്തിയും ആഭരണ ഡിസൈനിംഗിലൂടെ ഇന്ന് ഈ യുവ സംരംഭകയെ തേടി എത്തുന്നു. നമ്മൾ അന്വേഷിച്ച് കണ്ടെത്തി തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസം അറിവ് നേടിത്തരുകയും അതുവഴി നല്ലൊരു ജീവിതമാർഗ്ഗം കണ്ടെത്താനും സഹായിക്കും, എന്നാൽ ജന്മവാസനകൾക്ക് ഡിഗ്രിയോ, സർട്ടിഫിക്കറ്റോ ഒന്നും അല്ല ആധാരം. അത് തന്റെ തന്നെ കലാപരമായ കഴിവിലൂടെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ നമ്മൾ അനേഷിക്കാതെ തന്നെ അംഗീകാരങ്ങളും, പ്രോത്സാഹനങ്ങളും നമ്മെ തേടിവരും എന്ന് അഞ്ജലിയ്ക്ക് ഇന്ന് നന്നായി അറിയാം.

anjali_design3

അഞ്ജലി താൻ ഡിസൈൻ ചെയ്യുന്ന ആഭരണങ്ങൾ അപ്പപ്പോൾ തന്നെ തന്റെ ഫേയ്സ്ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യും. ആവശ്യക്കാർക്ക് അതുവഴി ഓർഡർ ചെയ്യാവുന്ന രീതിയിലുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വാട്സാപ് വഴിയും നിരവധി ആവശ്യക്കാർ എത്തുന്നുണ്ട്. അഞ്ജലിയുടെ നിർമ്മിക്കുന്ന ആഭരണങ്ങളുടെ എടുത്ത് പറയേണ്ട പ്രത്യേകത അതിന്റെ വ്യത്യസ്ഥമായ ഡിസൈൻ തന്നെയാണ്. ഒപ്പം നല്ല ഗുണനിലവാരമുള്ള മെറ്റീരിയൽസ് തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന ഏത് ഡിസൈൻ ആഭരണങ്ങളും അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം മനോഹരമാക്കി നിർമ്മിച്ച് നൽകാൻ അഞ്ജലിയുടെ ഈ ഒറ്റയാൾ പോരാട്ടത്തിന് കഴിയും. തന്റെ ഈ സംരംഭത്തിന് അച്ഛനും അമ്മയും ചേട്ടന്മാരും നൽകുന്ന സപ്പോർട്ടും പ്രോത്സാഹനവും തന്നെ കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും ഈ മേഖലയിൽ മുന്നോട്ട് നയിക്കുന്നു എന്ന് അഞ്ജലി പറയുന്നു.

anjali_design4

പ്രധാനമായും ജയ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ കുടുംബസമേതം സന്ദർശനം നടത്തിയാണ് ആഭരണങ്ങൾ നിർമ്മിക്കാനുള്ള മെറ്റീരിയലുകൾ ശേഖരിക്കുന്നത്. കൂടാതെ ഓൺലൈൻ വഴിയും അവ വാങ്ങാറുണ്ട്. എല്ലാം അതിന്റെ മികച്ച ക്വാളിറ്റി ഉറപ്പ് വരുത്തിയിട്ടേ അഞ്ജലി ചെയ്യാറുള്ളു. അഞ്ജലി ഡിസൈൻ ചെയ്യുന്ന ആഭരണങ്ങൾ മറ്റുള്ളവയിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കാനുള്ള കാരണവും അത് തന്നെയാണ്. ആഭരണ ഡിസൈനിംഗ് മേഖലയിൽ ഉള്ള കറകളഞ്ഞ താത്പര്യവും പൂർണ്ണ സമർപ്പണവും എന്നെന്നും അഞ്ജലിയിൽ ഒളിമങ്ങാതെ നിൽക്കാൻ ആശംസകൾ.

കൂടുതൽ വിശേഷങ്ങൾ അഞ്ജലിയുടെ ഫേസ്ബുക്ക് പേജിലുണ്ട്!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *