26
April, 2017
Wednesday
03:42 AM
banner
banner
banner

ഭക്ഷണം നിയന്ത്രിച്ചാൽ തടി മാത്രമല്ല കുറയുന്നത്‌, അമിത ദേഷ്യവും ഇല്ലാതാക്കാം: ഇതാ തെളിവുകൾ

1568

ദേഷ്യം അഥവാ കോപം കൊടുങ്കാറ്റിനെപ്പോലെയാണ്. അത്‌ വന്നു പോകുമ്പോൾ മാത്രമേ എന്തൊക്കെ നശിച്ചു എന്നു മനസിലാവുകയുള്ളു. എന്നാൽ ഈയിടെയായി എല്ലാവരില്‍ ദേഷ്യം വര്‍ധിച്ചുവരുന്നത്‌ ശ്രദ്ധിക്കാറുണ്ടോ? എന്താണ് ഇതിന്റെ കാരണം എന്ന് അന്വേഷിച്ച ശാസ്ത്രലോകത്തിന് ഒരു സത്യം മനസിലായി. മനുഷ്യരുടെ ആഹാര രീതിയില്‍ ഉണ്ടായ മാറ്റമാണ് ഈ സ്വഭാവ മാറ്റത്തിനും കാരണം. വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം സ്വഭാവ നിര്‍ണയത്തില്‍ നിര്‍ണായകമായിരിക്കും. ആരോടും ദേഷ്യപ്പെടരുത് എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവയ്ക്ക് കാരണമാകുന്ന ഭക്ഷണം കുറയ്ക്കാന്‍ ശ്രമിക്കുക. ദേഷ്യമുണ്ടാക്കുന്ന ചില ആഹാര ശീലങ്ങൾ എന്തൊക്കെയെന്ന് അറിയാം.

എരിവും പുളിവുമുള്ള ഭക്ഷണമാണ് ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഇവ ദഹനപ്രക്രിയയും ഊര്‍ജ്ജോത്പാദനവും പതുക്കെയാക്കുന്നു. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. ശരീരത്തിന്റെ ചൂട് വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ഒപ്പം നിങ്ങളുടെ ഉള്ളില്‍ ദേഷ്യവും വര്‍ധിക്കും.

വറുത്തതും പൊരിച്ചതും കൊഴുപ്പേറിയ ഭക്ഷണവും ദേഷ്യം ഇടയാക്കുന്നതാണ്. ഇതുകൂടാതെ ടിന്നില്‍ അടച്ച് ലഭിക്കുന്ന സംസ്‌കരിച്ച മാംസാഹാരവും ഒട്ടും പിന്നിലല്ല. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള കൊഴുപ്പ് ഒമേഗ ത്രി ഫാറ്റ ആസിഡിന്റെ അളവ് കുറയ്ക്കും. ഇത് ദേഷ്യത്തിന് ഇടയാക്കും. ഒരുപരിധിയില്‍ കൂടുതല്‍ ചായയും കാപ്പിയും കുടിക്കുന്നതും ദേഷ്യത്തിന് കാരണമാകാം. ഉറക്കക്കുറവ് ഉണ്ടാക്കുന്നതാണ് ദേഷ്യത്തിന് ഇടയാക്കുന്നത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും സ്വഭാവമാറ്റത്തിന് കാരണമാകും. ബിസ്‌കറ്റ്, ചിപ്‌സ്, മിക്‌സ്ചര്‍ എന്നിവ ഈ ഗണത്തില്‍പ്പെടും. ദേഷ്യം ഉണ്ടാക്കുന്ന മറ്റൊരു പ്രധാന വസ്തുവാണ് മദ്യം. മദ്യം ശരീരത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇതും ദേഷ്യത്തിലേക്ക് നയിക്കും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *