22
October, 2017
Sunday
06:49 AM
banner
banner
banner

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

1039

ഒരു സ്ത്രീയെ തനിക്ക് കിടപ്പറയിൽ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന ആശങ്ക എല്ലാ ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട്. യൗവന കാലത്തു ഉണ്ടാകാറുള്ള സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും വലിയ മാനസിക സംഘര്ഷങ്ങൾ പുരുഷൻമാരിൽ ഉണ്ടാക്കുന്നു.

ഏങ്ങനെ സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും ഇല്ലാതാക്കി ലൈംഗിക ആരോഗ്യം വീണ്ടെടുക്കാം എന്നതിന് ആയുർവ്വേദം നൽകുന്ന മറുപടിയാണ് അമുക്കുരം.

അമുക്കുരം കുതിർത്തു പാലിൽ അരച്ച് സേവിച്ചാൽ ഇത്തരം ലൈംഗിക അസ്വസ്ഥതകൾ മാറുന്നതാണ്. ആരോഗ്യ പൂർണ്ണമായ ലൈംഗീക ജീവിതത്തിന് അമുക്കുരം ഏറെ സഹായകമാണ്. അമുക്കുരം ഹൃദയത്തെയും തലച്ചോറിനെയും നാഡികളെയും ഉത്തേജിപ്പിക്കുന്നു. പ്രത്യുല്പാദന ശേഷി വർദ്ധിക്കുന്നതിനും അമുക്കുരം സഹായിക്കുന്നു.

ഇത്‌ ഹൃദയം, നാഡികള്‍, മസ്‌തിഷ്‌കം എന്നിവയെ സ്വാധീനിക്കുന്നു. അത്‌ ഉറക്കമുണ്ടാക്കുകയും വേദനയില്ലാതാക്കുകയും ചെയ്യുന്നു. പ്രായം കൊണ്ടുണ്ടാവുന്ന മൂത്ര തടസ്സം മാറിക്കിട്ടുന്നു. എല്ലറ്റിനുമുപരി ശരീരത്തിന്‌ ബലവും ആരോഗ്യവും വര്‍ധിക്കുന്നു. മുലപ്പാലും ശുക്ലവും വര്‍ധിക്കുന്നു. നാഡികളുടെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുന്നു. സ്‌ത്രീകളില്‍ വന്ധ്യ മാറുകയും പുരുഷന്മാരില്‍ ധാതുബലം കൂട്ടുവാനും ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഇതുപകരിക്കുന്നു. ഈ വക ഗുണങ്ങള്‍ കിഴങ്ങിന്‌ മാത്രമല്ല, വേരിനും ഇലയ്‌ക്കുമുണ്ട്‌.

വാതം, കഫം, വെള്ളപ്പാണ്ട്‌, ജ്വരം, ചര്‍മ്മ രോഗങ്ങള്‍, ആമവാതം, ദേഹമാസകലമുള്ള നീര്‌, ക്ഷതം, ക്ഷയം, ചുമ, ശ്വാസ വൈഷമ്യം തുടങ്ങിയ രോഗങ്ങളകറ്റാന്‍ അമക്കുരത്തിനാവുമെന്ന്‌ ആയ്യുര്‍വേദം വിധിക്കുന്നു. അമക്കുരം പതിവായി കഴിച്ചാല്‍ ഹൃദയരോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാവുന്നതാണ്‌. പുകവലിക്കാര്‍ക്ക്‌ തനമൂലമുണ്ടാകുന്ന ദോഷഫലങ്ങലില്‍ നിന്നും മോചനം ഇതുമൂലമുണ്ടാകുന്നു. നല്ല നിദ്രയുണ്ടാകാന്‍ ഇത്‌ നല്ലതാണ്‌.

സ്‌ത്രീകള്‍ക്ക്‌ വെള്ളപ്പോക്ക്‌ മാറുകയും മുലപ്പാല്‍ വര്‍ധിക്കുകയും ചെയ്യുന്നു. ശരീരം തടിക്കാതെ മെലിഞ്ഞുണങ്ങിയവര്‍ക്ക്‌ അമുക്കുരം ഗുണം ചെയ്യും. അമുക്കുരം പൊടിച്ച്‌ പാലിലോ നെയ്യിലോ കഴിക്കുക. സ്‌ത്രീകള്‍ക്ക്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്ന്‌. കുട്ടികളുടെ വളര്‍ച്ചക്കുറവ്‌ മാറിക്കിട്ടുകയും സ്‌ത്രീകള്‍ക്ക്‌ ശരീരം പുഷ്ടിപ്പെടുകയും ചെയ്യും.

പ്രാചിന കൃതികളിൽ അശ്വഗന്ധ എന്ന പേരിൽ അറിയപ്പെടുന്ന അമുക്കുരം,വരാഹ കാർണി, വരദ, വാജിഗന്ധ എന്നീ പേരുകളിൽ സംസ്കൃത ഗ്രന്ഥങ്ങളിലും, അമുക്കിന കിഴങ്ങു, അച്ചുവാകെന്തിക്കിഴങ് എന്നീ പേരുകളിൽ തമിഴ് ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

സ്ത്രീകളിൽ കണ്ടുവരുന്ന വെള്ള പോക്ക് എന്ന രോഗത്തിനും അമുക്കുരം ഔഷധമായി ഉപോയോഗിക്കാറുണ്ട്.

ആയുർവേദ ഗ്രന്ഥങ്ങൾ പ്രകാരം അമുക്കുരം ഒരേ സമയം കാമോദ്ധീപക ഗുണവും രക്ത ശുദ്ധീകരണ ഗുണവും നിദ്രജനക ഗുണവും സുഖ വർദ്ധക ഗുണവും അടങ്ങിയ ഔഷധ സസ്യമാണ്. ഇതിന്റെ വേരും ഇലകളും കിഴങ്ങും മരുന്നിനായി ഉപയോഗിക്കുന്നു.

ആയുർവേദത്തിലെ മഹാശ്വഗന്ധ ചൂർണം,അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം തുടങ്ങിയ മരുന്നുകളുടെ പ്രധാന ഘടകം അമുക്കുരം ആണ്.

ലൈംഗിക ഉത്തേജകം മാത്രമല്ല അമുക്കുരം. ശരീര പുഷ്ടിക്കും അമുക്കുരം ഉത്തമമാണ്.

ക്ഷയം, വാതം , കഫം, തുടങ്ങി പല അസുഖങ്ങൾക്കുമുള്ള മരുന്നിൽ അമുക്കുരം പ്രധാന ചേരുവയാണ്

RELATED ARTICLES  അറിയാമോ വെറും വയറ്റിൽ നെല്ലിക്ക - കറ്റാർ വാഴ ജ്യൂസ്‌ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

ഈ ഔഷധസസ്യം  എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി  ഉപയോഗിക്കുന്നു. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം  3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ശാഖകൾ ഉണ്ട്. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ്‌  വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. ഇലകൾ ദീർഘവൃത്താകാരവും 4 ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.

ഒരു കുറ്റിച്ചെടിയാണ്‌ അമക്കുരം. ഏതാണ്ട്‌ ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്നു. വിഥാനിയ എന്നാണ്‌ ഇംഗ്ലീഷില്‍ പേര്‌. വിഥാനിയ സോമ്‌നിഫെറ എന്ന്‌ സസ്യശാസ്‌ത്രനാമം. സൊളാനേസീയാണ്‌ കുടുംബം. സംസ്‌കൃതത്തില്‍ അശ്വഗന്ധാ, വാജിഗഡാ എന്നൊക്കെ വിളിക്കും. അമുക്കുരത്തിന്റെ വേര്‌ ഒടിച്ചു മണപ്പിച്ചാല്‍ കുതിരമണം ലഭിക്കുന്നതുകൊണ്ടാണ്‌ അശ്വഗന്ധ എന്ന പേര്‌ സിദ്ധിച്ചത്‌.

അമിതമായി അമുക്കുരം അകത്തുപോകാന്‍ പാടുള്ളതല്ല. അത്‌ ദോഷകരമാണ്‌. ഇതിന്റെ കായ കഴിച്ചാല്‍ വയറിളക്കമുണ്ടാവാം.   അമുക്കുരം അരിഷ്ടമാക്കിയോ ലേഹ്യമാക്കിയോ പാകം ചെയ്‌ത്‌ കഴിക്കുന്നതിനേക്കാള്‍ നന്ന്‌ അത്‌ നേരിട്ട്‌ പൊടിച്ച്‌ പാലില്‍ ചേര്‍ത്ത്‌ കുടിക്കാവുന്നതാണ്‌. (വൈദ്യരുടെ നിർദ്ദേശപ്രകാരം മാത്രം.)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *