20
August, 2017
Sunday
11:04 PM
banner
banner
banner

ഫേസ്ബുക്ക്‌, വാട്ട്സ്‌ആപ്പ്‌ എന്നിവയിലൂടെ ഫോട്ടോകളും സന്ദേശങ്ങളും ചോർത്തുന്ന ‘സ്പൈഡീലറെ’ സൂക്ഷിക്കുക!

54

വ്യാപകമായി എല്ലാവരും ഉപയോഗിക്കാറുള്ള സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ പല തരത്തിലുള്ള മാല്‍വെയര്‍ ബാധകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവ ടെക്സ്റ്റ് മെസേജുകളും വോയ്സ് കോളുകളും ഫോണിലെ വിവരങ്ങളും മുഴുവന്‍ ചോര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ‘സ്പൈഡീലര്‍’ എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യുക, രഹസ്യമായത് ഉള്‍പ്പെടെ വിഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണ്‍ ഉടമ അറിയാതെ തന്നെ ചോര്‍ത്തുകയുമാണ് സ്‌പൈഡീലര്‍ പ്രധാനമായും ചെയ്യുന്നതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നു.

കൊമേഴ്‌സ്യല്‍ റൂട്ടിംഗ് ആപ്പായ ‘ബെയ്ദു ഈസി റൂട്ട്’ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഈ മാല്‍വെയര്‍ വച്ച് ഡേറ്റ മോഷ്ടിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ക്ക് ധാരാളം വഴികളുണ്ട്. ഫേസ്ബുക്ക്, വിചാറ്റ്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ലൈന്‍, വൈബര്‍, ക്യുക്യു, ടെലഗ്രാം, അലി വാങ്എക്‌സിന്‍, കിക് മുതലായവയാണ് മാല്‍വെയര്‍ ഉന്നംവെച്ച പത്തു പ്രധാന ആപ്ലിക്കേഷനുകള്‍. ഇവയില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന മെസേജുകള്‍ അതാതു സമയം തന്നെ ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഡേറ്റാബേസുകള്‍, വ്യക്തി വിവരങ്ങള്‍, ചാറ്റ് എന്നിവയാണ് ഇതിലൂടെ ചോര്‍ത്തുന്നത്.

മാല്‍വെയര്‍ ബാധിച്ച ഫോണുകളില്‍ വരുന്ന കോളുകള്‍ മുഴുവന്‍ റെക്കോഡ് ചെയ്യപ്പെടും. കൂടാതെ പത്തു സെക്കന്‍ഡ് നേരത്തേയ്ക്ക് വിഡിയോയും റെക്കോഡ് ആവും. വൈഫൈ കണക്ഷന്‍ ലഭ്യമാണെങ്കില്‍ ഇവ ഹാക്കര്‍മാരുടെ സര്‍വറിലേയ്ക്ക് അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്യും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ് ഇത്തരം അപകടങ്ങള്‍ ഡിവൈസിലേയ്ക്ക് കടക്കാതിരിക്കാനുള്ള പോംവഴി. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന് പറയുന്നതുപോലെ വേണ്ട മുൻകരുതലുകൾ എടുത്താൽ നമ്മുടെ സോഷ്യൽ മീഡിയ ഉപയോഗം സുരക്ഷിതമായിരിക്കും.

RELATED ARTICLES  സ്വന്തം ഒ എസുമായി അമ്പരപ്പിക്കുന്ന പുതുമകളോടെ എംഫോൺ 7s
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *