25
April, 2017
Tuesday
03:52 PM
banner
banner
banner

മുമ്പ്‌ കണ്ട ആലപ്പുഴയല്ല: ഇത്‌ ആലപ്പുഴയുടെ ഹൃദയം കവർന്ന് ഒരു യാത്ര

1611

ആലപ്പുഴ എന്ന് കേട്ടാൽ വിദേശിയുടെയും സ്വദേശികളുടെയും മനസ്സിൽ ആദ്യം എത്തുന്നത് കായലിൽ ഇളം കാറ്റിൽ ഒഴുകി നടക്കുന്ന ബോട്ടുകളും... കണ്ണിൽ നിറയെ ഹരിത ശോഭയാർന്ന നെൽ പാടങ്ങളും... പിന്നെ കരിമീനിന്റെ സ്വാദ് അറിയാനുള്ള നാവിന്റെ വെമ്പലും അല്ലേ ?

അതെ, ആലപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഇതെല്ലാം. ചുറ്റും പരന്നു കിടക്കുന്ന കായലും കനാലുകളും അതിൽ നീന്തി തുടിക്കുന്ന താറാവ് കൂട്ടങ്ങളും കായലിലെ വിവിധങ്ങളായ മത്സ്യങ്ങളും കണ്ണെത്താ ദൂരത്തോളം കടലും ചുറ്റും ക്രിസ്താനിയും, ഹിന്ദുവും, മുസൽമാനും, ജൈനനും അടക്കം എല്ലാ ദൈവങ്ങളുടെയും മനുഷ്യരുടെയും സ്നേഹവും സാഹോദര്യവും.

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ആത്മാവ് കയർ തന്നെയാണ്. ആലപ്പുഴയിൽ വന്നിട്ട് കയറിന്റെ ചരിത്രവും സംസ്കാരവും അറിയാൻ ആരും മറക്കരുത്. കയർ ബോർഡിന്റെ ഇന്റർനാഷണൽ കയർ മ്യൂസിയം കലവൂർ എന്ന സ്ഥലത്തു ഉണ്ട്. കയറിന്റെ ചരിത്രവും നാളിതു വരെയുള്ള മാറ്റങ്ങളും കയർ ഉൽപ്പന്നങ്ങളും എല്ലാം നമുക്ക് അവിടെ നിന്നും മനസിലാക്കാം.

coir-museum

ഇന്റർനാഷണൽ കയർ മ്യൂസിയം

കേര നിരകൾ നിറഞ്ഞു നിൽക്കുന്ന മനോഹരങ്ങളായ കടൽത്തീരം കാണാൻ കൊതിക്കാത്തവരുണ്ടോ ? സായന്ദനങ്ങളെ സിന്ദൂരമണിയിച്ചു കൊണ്ട് ആലപ്പുഴയിൽ മാരാരി ബീച്ചൊരുങ്ങി നിൽക്കുന്നുണ്ട്.

marari-beach

മാരാരി ബീച്ച്

ബീച്ചിൽ പോയി കടലയും കൊറിച്ചു കടൽ പാലവും കണ്ട് കാറ്റാടി മര തണലിൽ ഇരിക്കാനും, ബോറടിക്കുമ്പോൾ ഒരു ഒട്ടക സവാരിയും നടത്തി. പിന്നെ ഒരൽപം നടന്നു കയറി കയറി ലൈറ്റ് ഹവുസിന്റെ മുകളിൽ കയറി ആലപ്പുഴ മൊത്തം കാണാൻ ആഗ്രഹമുണ്ടെങ്കിൽ നേരേ ആലപ്പുഴ ബീച്ചിലേക്ക് പോന്നോളൂ. ഇതെല്ലാം അവിടെയുണ്ട്. ആര്ത്തുല്ലസിക്കാനായി തൊട്ടരികിൽ വിജയ് അമ്യൂസ്മെന്റ് പാർക്കും ഉണ്ട്.

ആലപ്പുഴ ബീച്ചിലെ ഒട്ടക സവാരി

ആലപ്പുഴ ബീച്ചിലെ ഒട്ടക സവാരി

ആലപ്പുഴ ലൈറ്റ് ഹൗസ്‌

ആലപ്പുഴ ലൈറ്റ് ഹൗസ്‌

ആലപ്പുഴ ലൈറ്റ് ഹൗസ് മ്യൂസിയം

ആലപ്പുഴ ലൈറ്റ് ഹൗസ് മ്യൂസിയം

ആലപ്പുഴയിലും ഒരു താജ് മഹൽ ഉണ്ട്‌. രവി കരുണാകരൻ മെമ്മോറിയൽ മ്യൂസിയം ആണത് .ചെറിയ ഒരു വ്യത്യാസം മാത്രം. ഇത് ഭർത്താവിന്റെ ഓർമയ്ക്കായി ഭാര്യയുടെ ഒരു സ്നേഹ സൗധം. കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്റ്റലിന്റെയും, ആന കൊമ്പിൽ തീർത്ത ശില്പങ്ങളുടെയും, പല രാജ്യങ്ങളിൽ നിന്നുള്ള ശില്പങ്ങളും, കേരള തനിമ തുളുമ്പുന്ന പലതും ഇവിടെ കാണാനുണ്ട്.

RKK മ്യൂസിയം

RKK മ്യൂസിയം

കേരള തനിമയാൽ തല ഉയർത്തി നിൽക്കുന്ന കായംകുളം കൃഷ്ണപുരം കൊട്ടാരം കാണാൻ ആരും വിട്ടു പോകരുത്. രാജ പ്രൌഡി ഓതുന്ന ഒരുപാട്കാഴ്ചകൾ അവിടെയുണ്ട്. ഗജേന്ദ്രമോക്ഷം കഥ പറയുന്ന മ്യൂറൽ പെയിന്റിംഗ്, വാളുകൾ, പഴയ നാണയങ്ങൾ, എന്നു വേണ്ട ആ പതിനാറു കെട്ടിനുള്ളിലെ ഓരോ ചുമരുകൾക്കും, ഒരുപാടു കഥകൾ പറയുവാനുണ്ട്.

krishnapuram

കൃഷ്ണപുരം കൊട്ടാരം

വള്ളം കളിയും, വള്ള സദ്യയുമൊക്കെ ആലപ്പുഴയുടെ നെറുകയിലെ കിരീടത്തിലെ പൊൻ തൂവലുകൾ ആണെന്നരിയാലോ. പുന്നമട കായലിൽ നിന്നും നെഹ്റു ട്രോഫിയിൽ മുത്തമിടാൻ കൊതിക്കാത്ത ഒരു കളിക്കാരനും, കളി കാണാൻ കൊതിക്കാത്ത കാണികളും ഇവിടെ ഉണ്ടാകില്ല.

കല, കവിത, കഥ, കായിക, സാംസ്കാരിക, സിനിമ, സമരം, വ്യാവസായികം എന്നു വേണ്ട എല്ലാ മേഖലകളിലെയും പ്രമുഖർ ആലപ്പുഴ മണ്ണിൽ നിന്നും പിറന്നവരാണ് എന്നതിൽ ഓരോ ആലപ്പുഴക്കാരനും എന്നും അഭിമാനിക്കാം.

ദൈവങ്ങളെല്ലാം ഐക്യത്തിൽ വാഴുന്ന നാടും ആലപ്പുഴ തന്നെയ്യാണ്. അമ്പലപ്പുഴ പാൽപ്പായസത്താൽ മധുരിതമായ അമ്പലപ്പുഴ ശ്രീ കൃഷ്ണ അമ്പലവും, മണ്ണാറശാല ശ്രീ നാഗ രാജാവും, ചെട്ടിക്കുളങ്ങര, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രങ്ങളും എല്ലാം ആലപ്പുഴയെ കാക്കുന്നു.

ആർത്തിങ്കൽ ബസലിക്കയും, എടത്വ പള്ളികളും ആലപ്പുഴയിൽ തന്നെയാണ്. മൊസ്ഖുകലും, മനോഹരമായ വെണ്ണകല്ലിൽ ചാലിച്ച ജെയിന ക്ഷേത്രവും, ഇവിടെ ഉണ്ട്. കുട്ടനാടിൻ സവുന്ദര്യം നുകരാൻ ആരും മറക്കരുത്. ബോട്ടിങ്ങ് ആണേൽ ഹൗസ് ബോട്ടോ, ശിക്കാരോ. ഏതു വേണമെങ്കിലും ഇവിടെ ഉണ്ട്. ഒപ്പം നാവിൽ കപ്പലോടുന്ന ഷാപ്പ് വിഭവങ്ങൾ രുചിക്കാൻ മടിക്കണ്ട. ആർത്തുല്ലസിക്കാനും, ആസ്വദിച്ചു ഭക്ഷണം കഴിക്കാനും, പ്രകൃതി ഭംഗി ആസ്വദിക്കാനും ശാന്തവും, സ്വസ്ഥവും, സുന്ദരവുമായ ആലപ്പുഴ ഏവരെയും വീണ്ടും വീണ്ടും മാടി വിളിക്കുന്നു.

alappuzha_kid

  • ജിബി ഡീൻ 

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *