മലയാളം ഇ മാഗസിൻ.കോം

നിവിന്റെ മോശം പെരുമാറ്റം: ഇനി സിനിമാ സംവിധായകൻ ആകാൻ ഇല്ലെന്ന്‌ അജു വർഗീസ്‌

നിവിന്‍ പോളി കാരണമാണ് താന്‍ സംവിധായകന്‍ ആകാനുള്ള മോഹം ഉപേക്ഷിച്ചത് എന്ന് നടന്‍ അജു വര്‍ഗ്ഗീസ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്‍റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തില്‍ സഹസംവിധായകനായതോടെ തന്‍റെ സംവിധായകന്‍ ആകാനുള്ള മോഹം ഉപേക്ഷിച്ചു എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗ്ഗീസ് പറയുന്നു. മെനക്കേടും ഡെഡിക്കേഷനും കൂടുതലുള്ള ജോലിയാണതെന്നും അഭിനയം അതിലെത്രയോ എളുപ്പമാണെന്നുമാണ് അജുവിന്‍റെ അഭിപ്രായം.

\"\"

ഹിറ്റ് ചിത്രമായ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്‍ പോളി ആയിരുന്നു നായകന്‍. ആ സിനിമയുടെ സഹ സംവിധായകൻ ആയിരുന്നു അജു വർഗീസ്‌. അവിടെ വച്ചാണ് താന്‍ സംവിധായകന്‍റെ കഷ്ടപ്പാടുകള്‍ തിരിച്ചറിഞ്ഞത് എന്ന് അജു വര്‍ഗ്ഗീസ് പറയുന്നു. \’ഷോട്ട് എടുക്കാറായാല്‍ ഞാന്‍ നിവിനോട് ചെന്ന് പറയും അളിയാ ഷോട്ട് റെഡി എന്ന്. പക്ഷേ നിവിന്‍, ദാ വരുന്നെടാ എന്നും പറഞ്ഞ് അവിടെ തന്നെ ഇരിക്കും \’ അപ്പോഴുണ്ടാകുന്ന ദേഷ്യം പിടിച്ചാല്‍ കിട്ടില്ലെന്നും അജു വര്‍ഗ്ഗീസ് പറയുന്നു.

\"\"

മെനക്കേടുള്ള ഡെഡിക്കേഷന്‍ ആവശ്യമായ ഒരു ജോലിയാണ് സംവിധായകന്റേത്. അത്രത്തോളം ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും അതിലും എത്രയോ എളുപ്പമാണ് അഭിനയമെന്നുമാണ്  അഭിമുഖത്തില്‍ അജു പറയുന്നത്. ഇത് വരെ ഷോട്ട് റെഡി എന്ന് സംവിധായകന്‍ പറയുമ്പോള്‍ \’അഞ്ച് മിനിറ്റേ \’ എന്ന് താനും പറയുമായിരുന്നു. ഇനിമുതല്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍റെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കും എന്നും അജു വര്‍ഗ്ഗീസ് കൂട്ടിച്ചേര്‍ത്തു

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com