24
September, 2017
Sunday
06:55 AM
banner
banner
banner

സൂക്ഷിക്കുക, ഈ ഭക്ഷണങ്ങൾ നമ്മുടെ യുവത്വത്തെ നശിപ്പിച്ച്‌ പ്രായക്കൂടുതൽ തോന്നിപ്പിക്കും!

4318

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത്‌ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, നമ്മുടെ യുവത്വവും നശിപ്പിച്ച്‌ വളരെ ചെറുപ്പത്തിൽ തന്നെ പുറമേ പ്രായക്കുടുതൽ തോന്നിപ്പിക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു എന്ന്‌ എത്രപേർക്ക്‌ അറിവുണ്ട്‌? ഇവിടെ ഒരു പഴമൊഴി ഓർക്കുകയാണ്‌, 'നിങ്ങൾ എന്ത്‌ കഴിക്കുന്നുവോ അതാണ്‌ നിങ്ങൾ', എത്ര ശരിയാണ്‌. നമ്മുടെ പ്രായം നോക്കിയല്ല, കഴിക്കുന്ന ഭക്ഷണങ്ങളിലെ ന്യൂട്രീഷ്യൻ ലെവൽ അനുസരിച്ചാണ്‌ കാഴ്ചയിലും പ്രവർത്തിയിലും എത്രത്തോളം നമ്മൾ ചെറുപ്പമാണ്‌ എന്ന്‌ തീരുമാനിക്കപ്പെടുന്നത്‌.

ചെറുപ്രായത്തിൽ തന്നെ പ്രായക്കൂടുതൽ തോന്നിക്കുന്ന രീതിയിലുള്ള ദോഷകരമായ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെ എന്ന്‌ നോക്കാം.

പഞ്ചസാര
പഞ്ചസാര അമിതവണ്ണത്തിനു മാത്രമല്ല ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും, വലിഞ്ഞ്‌ തൂങ്ങുന്നതിനും, അനാരോഗ്യത്തിനും കാരണമാകും. പഞ്ചസാരയുടെ അമിതമായ ഉപയോഗം നമ്മുടെ ശരീരത്തിൽ ഗ്ലൈക്കേഷൻ എന്ന ഒരു അവസ്ഥ രൂപപ്പെടുത്തുകയും അതുവഴി ശരീരത്തിന്റെ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി അവയ്ക്ക്‌ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും. രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന പഞ്ചസാര നമ്മുടെ ശരീരത്തിലെ പ്രോട്ടീനുമായി ചേർന്ന്‌ 'ഏജെസ്‌' (AGES) എന്ന ചില പുതിയ മോളിക്യൂൾസ്‌ ണ്ടാക്കുകയും അവ കരിച്ച പഞ്ചസാരയുടെ രൂപത്തിൽ നമ്മുടെ ശരീരകോശങ്ങളിൽ അടിഞ്ഞ്‌ കൂടി ശരീരത്തിലെ ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്ന കലകൾക്കും കോശങ്ങൾക്കും അനിവാര്യമായ പ്രോട്ടീനിനെ നശിപ്പിക്കുന്നു, അതുവഴി ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകുന്നു. ഇത്‌ ചർമ്മം വലിഞ്ഞ്‌ തൂങ്ങുന്നതിനും ചുളിവു വീഴുന്നതിനും കാരണമാകും.

ട്രാൻസ്‌ ഫാറ്റ്‌ അഥവ കൃത്രിമ കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്‌ ദോഷകരമായി ബാധിക്കുന്നത്‌ രക്ത ധമനികളെ തന്നെയാണ്‌. ഇവ ഹൃദയത്തിലേക്കും അല്ലതെയുമുള്ള രക്തക്കുഴലുകളിലെ ഒഴുക്കിന്‌ തടസ്സമായി അടിഞ്ഞ്‌ കൂടി ചർമ്മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു, അതുവഴി ചർമ്മം കൂടുതൽ പ്രായമുള്ളതായി തോന്നുകയും ചുളിവുകൾ കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നു. ഇനിമുതൽ നിങ്ങൾ വാങ്ങുന്ന ഭക്ഷണ പദാർത്ഥത്തിന്റെ ലേബലിൽ ട്രാൻസ്‌ ഫാറ്റിന്റെ കോഡായ ‘hydrogenated fats’ എന്ന്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുന്നത്‌ ഗുണകരമാകും. ട്രാസ്‌ ഫാറ്റ്‌ സാധരണയായി ഫാസ്റ്റ്‌ ഫുഡ്‌. ജംഗ്‌ ഫുഡ്‌, എണ്ണയിൽ പൊരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, മാർഗ്രൈൻ, ടിൻ ഫുഡുകൾ എന്നിവയിലാണ്‌ കാണപ്പെടുന്നത്‌.

അമിത മദ്യപാനം
അമിത മദ്യപാനം പലരേയും വളരെ പെട്ടെന്ന്‌ വൃദ്ധരാക്കും. ത്വക്കിന്റെ പുറമേ ചുളിവുകൾ, ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി, ചുവപ്പ്‌, നിർജലീകരണം, തടിപ്പ്‌ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക്‌ മദ്യപാനം വഴിവയ്ക്കും. ശരീതത്തിലെ പോഷകങ്ങൾ നഷ്ടമാകുകയും, കരൾ സംബന്ധമായ അസുഖങ്ങൾ, ശരീരത്തിലെ ജലാംശം നഷ്ടപ്പെടൽ തുടങ്ങി മാരകമായ ശാരീരിക ബുദ്ധിമുട്ടുകൾ നിയന്ത്രണമില്ലാത്ത മദ്യപാനം കാരണം ഉണ്ടാവുകയും, അതുവഴി നിങ്ങളുടെ ചെറുപ്പകാലം ദുരിതകാലമായി മാറുകയും ചെയ്യും.

കാർബോ ഹൈഡ്രേറ്റ്സ്‌
പഞ്ചസാരയുടെ ക്യാരമലൈസേഷൻ (caramelization) എങ്ങനെയാണോ ശരീരത്തിന്റെ അകവും പുറവും കേടുവരുത്തുന്നത്‌ അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ്സിന്റെ അളവ്‌ കൂടിയാലും സംഭവിക്കാം. കാർബണിന്റെ സംയുക്തങ്ങൾ രക്തവുമായി കലർന്ന്‌ കഴിഞ്ഞാൽ, പഞ്ചസാര അമിതമായാൽ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അതേ തടസ്സം ഉണ്ടാകും. രക്തത്തിലെ ഇൻസുലിന്റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കാനും ഇത്‌ കാരണമാകും. അതുവഴി ശരീരത്തിൽ അമിതമായ കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുകയും മസിലുകളുടെ വളർച്ച തടസ്സപ്പെടുകയും ചെയ്യും.

RELATED ARTICLES  വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ സംഭവിക്കുന്ന അത്ഭുതം എന്തെന്ന് അറിയാമോ!

ഇൻസുലിന്റെ അളവ്‌ ശരീരത്തിൽ വർദ്ധിക്കുമ്പോൾ ഓരോ 30 മിനിറ്റിലും നിങ്ങൾക്ക്‌ വിശപ്പ്‌ അനുഭവപ്പെടും. ഇത്തരത്തിൽ ഇൻസുലിന്റെ വർദ്ധനവിനെ തടയാനുള്ള വഴി, കാർബോഹൈഡ്രേറ്റ്സ്‌ അടങ്ങിയ ഭക്ഷണങ്ങളുടെ അളവ്‌ കുറയ്ക്കുന്ന രീതിയിലുള്ള ഒരു പഥ്യം ആണ്‌. പയർ വർഗ്ഗങ്ങളും, പച്ചക്കറികളും പോലെ നാര്‌ അധികമുള്ള ഭക്ഷണങ്ങൾ ശീലിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമപ്പെടുത്തി ചെറുപ്പത്തിലെ അമിത വണ്ണം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഇന്ന്‌ എവിടെ നോക്കിയാലും നമുക്ക്‌ കാണാൻ കഴിയുന്നതും കേൾക്കാൻ കഴിയുന്നതും, തെറ്റായ ഉപദേശങ്ങൾ കാരണം ശരീരം ആവശ്യത്തിലേറെ തടിച്ചെന്നും, പ്രായം അധികമില്ലെങ്കിലും കാഴ്ചയിൽ അങ്ങനെ തോന്നിക്കുന്നില്ലെന്നുമുള്ള പരാതികളാണ്‌. ഫാറ്റ്‌ ഫ്രീ എന്ന പേരിൽ വിപണിയിൽ ഇറക്കിയിട്ടുള്ള പല ഉൽപന്നങ്ങളും അതിന്‌ ഉത്തരവാദികളാണ്‌. കൊഴുപ്പ്‌ ഒരിക്കലും നിങ്ങളുടെ ശരീരം തടിപ്പിക്കില്ല. വാസ്തവത്തിൽ കൊഴുപ്പ്‌ വണ്ണം കുറയ്ക്കുകയും നിങ്ങളിലെ യുവത്വം നിലനിർത്തുകയുമാണ്‌ ചെയ്യുന്നത്‌. നിർഭാഗ്യകരം എന്നു പറയട്ടെ, പല രീതിയിൽ ലോ ഫാറ്റ്‌ ഉൽപന്നങ്ങൾ നമ്മെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു, എന്നിട്ടും സൂപ്പർമാർക്കറ്റിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നവർ അതിലെ ലേബലിൽ ഫാറ്റ്‌ ഫ്രി എന്ന്‌ രേഖപ്പെടുതിയിട്ടുണ്ടോ എന്നാണ്‌ നോക്കുന്നത്‌.

ലോ ഫാറ്റ്‌ ഉൽപ്പന്നങ്ങൾ
ലോ ഫാറ്റ്‌ ഉൽപ്പന്നങ്ങൾ കഴിക്കുന്നത്‌ ആരോഗ്യവും യുവത്വവും നമ്മിൽ നിലനിർത്തുന്ന പോഷകസമൃദ്ധമായ കൊഴുപ്പിനെ നശിപ്പിക്കാൻ കാരണമാകും. ഒരു ആരോഗ്യകരമായ ഡയറ്റിൽ ഫാറ്റിന്‌ മുഖ്യമായ പങ്കുണ്ട്‌. പ്രായക്കൂടുതൽ പെട്ടെന്ന്‌ പ്രതിഫലിപ്പിക്കുന്നത്‌ നമ്മുടെ ചർമ്മം തന്നെയാണ്‌. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ ത്വക്കിന്റെ യുവത്വം നിലനിർത്താനും, തലമുടി കൊഴിയുന്നത്‌ തടയാനും സാധിക്കും, കൂടാതെ ആരോഗ്യദായകമായ കൊഴുപ്പുകൾ ചർമ്മപാളിയിലെ സ്വഭാവികമായ നനവ്‌ നിലനിർത്തുകയും അതുവഴി ചർമ്മത്തിന്‌ ഉണർവ്വ്‌ ലഭ്യമാക്കുകയും ചെയ്യുന്നു. ആരോഗ്യദായകമായ കൊഴുപ്പ്‌ ശരീരത്തിന്‌ ലഭ്യമാകാൻ ഇനി പറയുന്ന ഭക്ഷ്യ വസ്തുക്കൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുക. പയർ-പരിപ്പ്‌ വർഗ്ഗങ്ങൾ, ഡ്രൈ ഫ്രൂട്സ്‌, ഇലക്കറികൾ, വെളിച്ചെണ്ണ, അവക്കഡോ ഇവയെല്ലാം തന്നെ നല്ല കൊഴുപ്പ്‌ ശരീരത്തിന്‌ ലഭ്യമാക്കുന്നതിനൊപ്പം യുവത്വത്തിന്റെ പ്രസരിപ്പ്‌ വർദ്ധിപ്പിക്കാനും സഹായിക്കും.

ഉപ്പ്‌
ഉപ്പ്‌ അധികം ഉപയോഗിക്കുന്നതും ചർമ്മത്തിൽ ചുളിവുകൾ വീഴാനും, വരണ്ട്‌ പോകാനും കാരണമാകും. അച്ചാറുകൾ, ചിപ്സ്‌, ടിൻ ഫുഡുകൾ, ചീസ്‌ തുടങ്ങി ഉപ്പ്‌ അമിതമായി ഉപയോഗിക്കുന്ന ഭക്ഷപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതും അനിവാര്യമാണ്‌. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യവുമുള്ള ഭക്ഷണ ക്രമത്തിൽ നിന്നും ഒഴിവാക്കിയാൽ ശരീരത്തിനകത്തും പുറത്തും കൂടുതൽ ഉണർവ്വും ഉന്മേഷവും യുവത്വവും ലഭിക്കുമെന്ന്‌ മാത്രമല്ല അത്‌ നിങ്ങൾ ആഗ്രഹിക്കുന്നതുവരെ നിലനിർത്താനും സാധിക്കും എന്ന കാര്യത്തിൽ സംശയമേ വേണ്ട.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *