മലയാളം ഇ മാഗസിൻ.കോം

മരിച്ചാലുടനെ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നത്‌ എന്താണെന്ന് അറിയാമോ?

മരിച്ചുകഴിഞ്ഞാലുടനേ നമ്മുടെ ശരീരത്തിന് എന്തുസംഭവിക്കുമെന്ന് അറിയാനാഗ്രഹമില്ലേ? മരണം അനിവാര്യവും അതോടൊപ്പം ഭ്രമിപ്പിക്കുന്നതുമാണെന്നു ചിന്തിക്കുന്നവര്‍ ഇതു കൂടി അറിയുക. മരിച്ചാലുടനേ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി പറയാനാവുന്നവര്‍ ദിനേന അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍തന്നെയാകും.

\"\"

പതോളജി എക്‌സ്‌പേര്‍ട്ട് കമ്പനിയുടെ സിഇഒയും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫോറന്‍സിക് പതോളജിസ്റ്റുമായ ഡോ. ജൂഡി മെലിനിക് 2500 ലേറെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുള്ള അനുഭവങ്ങളില്‍നിന്നു പറയുന്നതു വായിക്കുക. നിങ്ങള്‍ മരിച്ചാലുടനെ സംഭവിക്കുന്നതു നിങ്ങളുടെ ഹൃദയമിടിപ്പ് നിലയ്ക്കുമെന്നതാണ്. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. അതോടെ രക്തത്തിന്റെ ഓട്ടവും അവസാനിക്കും. നിങ്ങളുടെ ശരീരം കിടക്കുന്ന തറയുമായി ബന്ധപ്പെടുന്ന ശരീരഭാഗങ്ങളില്‍ രക്തം തളം കെട്ടും.

\"\"

രക്തം കരുവാളിച്ച അവസ്ഥയിലാകും. രക്തമൊഴുക്ക് പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ശരീരത്തിലെ കലകളും കോശങ്ങളും പരിണാമത്തിനു വിധേയമാകാതെ നിര്‍ജീവമാകും. കണ്ണുകള്‍ അനന്തവിഹായസിലേക്ക്, പേശികള്‍ വിറങ്ങലിക്കുകയും പിന്നെ രണ്ടുമുതല്‍ ആറുവരെ മണിക്കൂറിനുള്ളില്‍ ദൃഢമാകുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് അന്തരീക്ഷോഷ്മാവിലേക്കു താഴും. തുടര്‍ന്ന് നിങ്ങളുടെ കുടലില്‍നിന്നും ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തുനിന്നും ബാക്ടീരിയകള്‍ രക്തക്കുഴലുകളിലേക്കു കടക്കും.

\"\"

അതോടെ ശരീരം അഴുകാന്‍ തുടങ്ങും. ശരീരത്തിലെ സെല്ലുലാര്‍ എന്‍സൈമുകള്‍ കോശങ്ങളെ നശിപ്പിക്കാനാരംഭിക്കും. ഓട്ടോലൈസിസ് എന്നാണ് ഇതറിയപ്പെടുക. ഇതിനൊക്കെ അതിന്റേതായ സമയമെടുക്കും, പല സാഹചര്യവും കാലാവസ്ഥയുമനുസരിച്ചു സമയത്തില്‍ വ്യത്യാസം വരാം. ഇതൊക്കെ നമ്മുടെ ജീവിതവൃത്തത്തിന്റെ ഓരോ അനിവാര്യഘട്ടങ്ങളാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊക്കെ അതിന്റെ വഴിക്കു നടന്നോളും.

Avatar

Staff Reporter