24
September, 2017
Sunday
07:12 AM
banner
banner
banner

നടിക്കെതിരായ ആക്രമണം: വിവാദങ്ങൾക്കപ്പുറം യഥാർത്ഥ്യം പുറത്തു വരുമോ?

2631

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനി ഉൾപ്പെടെ ഉള്ളവരെ പിടികൂടിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലതു നടക്കുന്നത്. എ.ഡി.ജി.പി സന്ധ്യയുമായി ഇരയായ നടി വിശ ദമായ മൊഴി നൽകുകയും തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടൻ ദിലീപിനെയും മാനേജരെയും നാദിര്ഷയെയും പന്ത്രണ്ട് മണിക്കൂറോളം ആലുവയിലെ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയുണ്ടായി. അപ്രതീക്ഷിതമായിരുന്നു ഈ സംഭവം. ചോദ്യം ചെയ്യൽ നീണ്ടതോടെ സിനിമാരംഗത്തെ പല ഉന്നതർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലായി. നടൻ സിദ്ദിഖ് ചോദ്യം ചെയ്യൽ നടക്കുന്ന പോലീസ് ക്ലബ്ബിൽ നാദിർഷായുടെ സഹോദരനുമായി എത്തി.

ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പൾസർ സുനിൽ ആരോപിക്കുകയും തുടരന്വേഷണത്തിന് ആവശ്യകത തന്നെ വേണ്ട എന്ന ഒരു സൂചനയുമാണ് സിദ്ദിഖിന്റെ സംഭാഷണത്തിൽ നിറഞ്ഞത്. പോലീസ് ഒരാളെ പിടികൂടിയിട്ടുണ്ടെന്നും അയാളെ ശിക്ഷിക്കുക മാത്രമേ വേൺടൂ എന്നുമാണ് സിദ്ദിഖ് പറഞ്ഞത്. അല്പകാലം മുമ്പ് പൾസർ സുനി നടനും എം.എൽ.എയുമായ മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇല്ലാത്ത ആശങ്കയായിരുന്നു ദിലീപിന്റെയും നാദിര്ഷയുടെയും ചോദ്യം ചെയ്യൽ ഈ മേഖലയിലെ പലർക്കും ഉണ്ടാക്കിയത്. പല നടീനടന്മാർക്കും സിനിമ കൂടാതെ റിയൽ എസ്റ്റേറ്റും മറ്റു ബിസിനസ്സുകളും രാഷ്ട്രീയ ബന്ധങ്ങളും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളും ബന്ധങ്ങളും ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.. അന്വേഷണം നീണ്ടാൽ അത് ഇത്തരം ഇടപാടുകളിലേക്കും കടന്ന് ചേലുമോ എന്ന ഭീതിയും സംശയിക്കേണ്ടിയിരിക്കുന്നു.

'അമ്മ എന്ന സംഘടനയിലെ മൂന്ന് അംഗങ്ങൾ ഭരണ മുന്നണിയിലെ ജനപ്രതിനിധികളാണ്. ഇവർക്ക് വലിയ സ്വാധീനമാണ് സർക്കാരിൽ ഉള്ളത്. ഇത് കൂടാതെയാണ് മെഗാ താരവും പ്രമുഖ പാർട്ടി ചാനലുമായുള്ള ബന്ധം. സംഘടനയിലും സിനിമാ വ്യവസായത്തിലും നടിക്ക് ഉള്ളതിനാൽ വലിയ സ്വാധീനമാണ് ഇപ്പോൾ കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ദിലീപിനുള്ളത്. 20 - 20 എന്ന സിനിമ നിർമ്മിച്ച് വലിയ സാമ്പത്തിക നേട്ടമാണ്‌ ദിലീപ് സംഘടനക്ക് ഉണ്ടാക്കി കൊടുത്തത്. ഇത് കൂടാതെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന തീയേറ്റർ ഉടമകളുടെ സംഘടന സമരം നടത്തി കഴിഞ്ഞ ക്രിസ്മസ് കാലത്ത് പ്രതിസന്ധി സൃസ്‌ഥിച്ചപ്പോൾ രക്ഷകനായി എത്തിയതും ദിലീപായിരുന്നു.പുതിയസംഘന രൂപീകരിച്ച ദിലീപ് ലിബർട്ടി ബഷീറിന്റെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തെ അവസാനിപ്പിച്ചു.

കേരളത്തിലെ നിലവിലെ സാഹസാഹര്യത്തിൽ പല പ്രമാദമായ കേസുകളിലും ഏതാനും ദിവസം നീളുന്ന മാധ്യമ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കെട്ടടങ്ങുക എന്നതാണ് പതിവ്. പെരുമ്പാവൂർ ജിഷ വധക്കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി അവസാനിപ്പിച്ചത് ഏറെ വിവാദം സൃ ഷ്ടിച്ചിരുന്നു. അതു പോലെ ഈ സംഭവത്തിലും പൾസർ സുനിയിൽ അവസാനിപ്പിക്കും എന്ന അഭ്യൂഹം ശക്തമാണ്.

ഇതിനിടയിൽ മഞ്ജു വാര്യർ നേതൃ ത്വം നൽകുന്ന വിമൻ ഇൻ കളക്ടീവ് സജീവമായ ഇടപെടൽ നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ കേരള പോലീസിന്റെ അന്വേഷണം തൃ പ്തികരമാണെന്ന് പറഞ്ഞ അവരെ ഇന്നലത്തെ 'അമ്മ ജനറൽ ബോഡിയും തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ താരങ്ങളുടെ പരാമർശങ്ങളും പെരുമാറ്റവും മാറിചിന്തിക്കവുമാണ് പ്രേരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എം.എൽ.എ പി.ടി. തോമസ് ഉന്നയിച്ച സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഇവരിൽ നിന്നും ഉയരാൻ സാധ്യത ഉണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം സംബന്ധിച്ച് അമ്മയുടെ നിലപാടും പൊലീസിലെ ചിലരുടെ നീക്കങ്ങളും സംബന്ധിച്ച സംശയങ്ങൾ ഉയരുന്നു. അന്വേഷണ സംഘ ത്തിന്റെ തലവനായ എ.ഡി.ജി.പി ദിനേന്ദ്ര കാശ്യപ് അറിഞ്ഞല്ല പല കാര്യങ്ങളും നടക്കുന്നതെന്ന് ഡി.ജി.പി സെൻ കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. സംഘത്തലവൻ അറിഞ്ഞു വേണം കാര്യങ്ങൾ മുന്നോട്ട് പോകാനെന്നും പ്രൊഫഷണൽ രീതിയിൽ ആകണം അന്വേഷണം നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിട്നെ അന്വേഷണം അട്ടിമറിക്കുവാൻ ശ്രമം നടക്കുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് ഡി.ജി.പിയുടെ നിർദ്ദേശം പുറത്ത് വരുന്നത്.

നടൻ ദിലീപിനെയും മാനേജരെയും നാദിര്ഷയെയും 12 മണിക്കൂർ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യ ദിനേന്ദ്ര കാശ്യപിൻറെ അസാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തത് പല അഭ്യൂഹങ്ങൾക്കും വഴി വ ച്ചിരുന്നു. ദിലീപിനെയും നാദിര്ഷയെയും അറസ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കിയതാണെന്നും ഇത് ഒരു പുകമറയാണെന്നും ഒരു വിഭാഗം കരുതുന്നു. അതേസമയം ഇത്രയും സമയം ചോദ്യം ചെയ്തത് സിനിമാ രംഗത്തെ പലരെയും അസ്വസ്ഥമാക്കിയെന്ന വാദവും നിലനിൽക്കുന്നുണ്ട്. അമ്മയുടെ ജനറൽ ബോഡി കഴിഞ്ഞ നടത്തിയ പത്രസമ്മേളനത്തിൽ ഇതിന്റെ പ്രതിഫലനം കണ്ടു. നടനും എം.എൽ.എയുമായ മുകേഷ് ഉൾപ്പെടെ പലരും മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും സംഭവം വൻ വിവാദമാവുകയും ചെയ്തിരിക്കുകയാണ്‌.

YOU MAY ALSO LIKE:

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *