22
October, 2017
Sunday
06:37 AM
banner
banner
banner

എം പി മാരായും എം എൽ എ മാരായും ചുവടു മാറ്റുന്ന താരങ്ങൾ; ഇത്‌ മാറ്റമോ പിന്മാറ്റമോ?

2103

കാലഘട്ടത്തിന്റെ മാറ്റം എല്ലായിടത്തുമെന്ന പോലെ മലയാള സിനിമക്കും ബാധകമാണ്. താരങ്ങൾക്ക് ഇത് ബോധ്യമായിട്ടുണ്ട് എന്നതിന്റെ ചില സൂചനകളാണ് മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്ന ചില അഴിച്ചു പണികളിൽ നിന്നും വ്യക്തമാകുന്നത്. സിനിമാ താരങ്ങൾ സിനിമകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാഴ്ച്ചയാണ് കുറച്ചു കാലം മുൻപു വരെ നമ്മൾ കണ്ടത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിലേക്കും ബിസിനസ്സ് രംഗത്തേക്കുമായി സീനിയർ താരങ്ങൾ മാറി വരുന്നതായി കാണാം.

മലയാള സിനിമയിൽ ഈ മാറ്റത്തിന് തുടക്കമിട്ടത് ഇന്നസെന്റായിരുന്നു. 2014 ലെ ഇലക്ഷനിൽ ഇന്നസെന്റിന്റെ വിജയം മറ്റ് നടന്മാർക്കും രാഷ് ട്രീയത്തിലിറങ്ങാനുള്ള പ്രേരണ നൽകിയെന്ന് പറയേണ്ടതായി വരും. അതിനും എത്രയോ മുൻപ് നടൻ ഗണേഷ് കുമാർ രാഷ്ട്രീയത്തിലുണ്ട്. എങ്കിലും ഇന്നസെന്റ് രാഷ്ട്രീയത്തിലിറങ്ങിയതിനു ശേഷമാണ് സിനിമയിൽ നിന്നും രാഷ് ട്രീയത്തിലേക്ക് താരങ്ങളുടെ വലിയ രീതിയിലുള്ള കടന്നു വരവുണ്ടായത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

മുകേഷ്, ജഗദീഷ്, രാജസേനൻ, ഭീമൻ രഘു, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളും രാഷ്ട്രീയത്തിൽ തങ്ങളുടേ ഭാവിയറിയാൻ കാത്തിരിക്കുകയാണ്. കൊല്ലത്തെ പത്തനാപുരത്താണ് ജഗദീഷും ഗണേഷ് കുമാറും എതിർ സ്ഥാനാർത്ഥികളായി മൽസരിക്കുന്നത്. മുകേഷ് കൊല്ലത്ത് ഇടതു സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. സംവിധായകനും നടനുമായ രാജസേനനും വില്ലൻ വേഷത്തിൽ പ്രേക്ഷകരെ ഭയപ്പെടുത്തിയ ഭീമൻ രഘുവും ബിജെപി സ്ഥാനാർത്ഥികളായാണ് മൽസരിക്കുന്നത്. ഏറ്റവും ഒടുവിൽ വന്ന വാർത്ത സുരേഷ് ഗോപി രാജ്യ സഭ എം പി ആകുമെന്നതാണ്. അധികം വൈകാതെ രാഷ്ട്രീയത്തിലേക്ക് സൂപ്പർ താരം മമ്മൂട്ടിയേയും പ്രതീക്ഷിക്കാം.

രാഷ്ട്രീയത്തിലേക്ക്‌ ചുവടു മാറ്റിയ താരങ്ങൾ പലരും അച്ഛനായും അമ്മാവനായുമൊക്കെ അഭിനയിച്ചു തുടങ്ങേണ്ട കാലഘട്ടമായിരുന്നു വന്നു തുടങ്ങിയത്‌. അതിൽ നിന്നുള്ള രക്ഷപെടലായി ഒരുപക്ഷെ അവരുടെ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തെ വിലയിരുത്താം. ഇങ്ങനെ മലയാള സിനിമയിലെ മുൻനിര നായകന്മാരെല്ലാം പുതിയ താരങ്ങൾക്ക് തട്ടകം ഒഴിഞ്ഞു കൊടുക്കുകയാണ്. സൂപ്പർ താരങ്ങൾ മലയാളത്തിലും അന്യ ഭാഷാചിത്രങ്ങളിലും അച്ഛൻ കഥാപാത്രങ്ങൾ ചെയ്യുന്ന കാഴ്ചയും ഇപ്പോഴുണ്ട്. ഇടക്ക് ഇളയദളപതി വിജയ്ക്കൊപ്പം മോഹൻലാൽ ജില്ല എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. വിജയുടെ അച്ഛനായാണ്ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത്. ഇപ്പോൾ ജനതാഗാരേജ് എന്ന തെലുങ്ക് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ അച്ഛനായാണ് മോഹൻലാൽ എത്തുന്നത്.

സീനിയർ താരങ്ങൾ പതിയെ തട്ടകമൊഴിയുമ്പോൾ പുതു തലമുറയിലെ താരങ്ങൾ സിനിമയുടെ നിയന്ത്രണമേറ്റെടുക്കാൻ തയ്യാറായിക്കഴിഞ്ഞു. നിരവധി പുതു മുഖങ്ങളാണ് അടുത്ത കാലത്തായി സിനിമയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. വെറുതെ വന്നു പോകുന്ന താരങ്ങൾ എന്നതിനപ്പുറത്തേക്ക് കൃത്യമായൊരു ഇടം സിനിമയിൽ നേടിയെടുക്കാൻ അവർക്ക് കഴിയുന്നുണ്ട്. പലപ്പോഴും സീനിയർ താരങ്ങളൊന്നുമില്ലാതെയുള്ള സിനിമകളും വരുന്നതും വൻ വിജയം നേടുന്നതുമെല്ലാം പുതു തലമുറയിലെ താരങ്ങളിൽ പ്രതീക്ഷ വക്കാവുന്ന കാരണങ്ങളാണ്. ഒപ്പം കാണുന്ന മറ്റൊരു പ്രത്യേകതയാണ് മുതിർന്ന താരങ്ങൾ വഴി മാറുമ്പോൾ താരമക്കൾ സിനിമയിൽ ഇടം പിടിക്കുന്നത്. ദുൽഖർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിതിൻ രഞ്ജി പണിക്കർ, ഗോകുൽ സുരേഷ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കാളിദാസ് തുടങ്ങിയവരെല്ലാം ഈ ഗണത്തിൽപ്പെടുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *