20
October, 2017
Friday
01:52 AM
banner
banner
banner

അനുകൂലമല്ലാത്ത കോടതിവിധികളും ഹർത്താലുകളും

121

ഹാദിയ കേസിൽ പ്രതികൂലമായ വിധി വന്നതിനെതിരെ ഹൈക്കോടതിക്ക് മുമ്പിൽ വിവിധ മുസ്ലിം സംഘടനകൾ ചേർന്ന് നടത്തിയ പ്രകടനവും വെല്ലുവിളികളും അക്ഷരാർഥത്തിൽ കേരള സമൂഹത്തെ ഞെട്ടിച്ചു. അഖില എന്ന യുവതി മതം മാറി ഹാദിയ എന്ന പേരു സ്വീകരിക്കുകയും ഷഫീഖ് എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ആ കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ വരെ പ്രതിഷേധക്കാർ ഗുരുതരമായ ആക്ഷേപം ഉന്നയിക്കുകയുണ്ടായി. അതിന്റെ അടുത്ത ദിവസം ഇക്കൂട്ടരുടെ വക ഹർത്താലും നടന്നു.

രണ്ടു മാസങ്ങൾക്കിപ്പുറം പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ പരോൾ നല്കിയില്ല എന്നതിന്റെ പേരിൽ മറ്റൊരു കോടതി വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടത്. വ്യാപാരികളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതികരണം ഉയരുകയും ചെയ്തു. ഹർത്താൽ പിൻവലിച്ചെങ്കിലും നേരത്തെ ഹാദിയ കേസിലേയും ഇപ്പോൾ മദനി കേസിലേയും ഹർത്താൽ പ്രഖ്യാപനങ്ങൾ വ്യക്തമായ ചില സൂചനകൾ സമൂഹത്തിനും രാജ്യത്തെ നീതിന്യായവ്യവസ്ഥക്കും നല്കുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായ വിധി കോടതികൾ തന്നില്ലെങ്കിൽ ഞങ്ങൾ കോടതിയോട് പ്രതിഷേധിക്കുവാൻ ഹർത്താൽ നടത്തി ജന ജീവിതം സ്തംഭിപ്പിക്കും. ഇത് ഒരു തരത്തിൽ കോടതിയോടുള്ള വെല്ലുവിളിയെന്നു തന്നെ കരുതാവുന്ന സംഗതിയാണ്‌.

ഒരു പ്രതിഷേധ രൂപമെന്ന നിലയിലാണ്‌ ഹർത്താലുകൾ കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ഹർത്താലുകൾ നടക്കുകയും അതിന്റെ പേരിൽ ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്യുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിൽ ഏതു നിമിഷം വേണമെങ്കിലും ഒരു ഹർത്താൽ പ്രതീക്ഷിക്കാം എന്നതാണ്‌ അവസ്ഥ.ഹർത്തലിനോട് ജനങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിലും ഭയം മൂലം പലരും അതിനോട് സഹകരിക്കുകയാണ്‌. വ്യാപാരി വ്യവസായി സമൂഹത്തിനു കനത്ത നഷ്ടമാണ്‌ ഇത് മൂലം ഉണ്ടാകുന്നത്.

രാജ്യദ്രോഹകുറ്റം ചാർത്തപ്പെട്ട കേസിലാണ്‌ മദനി കർണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നത്.തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നാണ്‌ പി.ഡി.പി നേതാവ് വ്യാപാരിസമൂഹത്തിനു മുന്നറിയിപ്പ് നല്കിയത്. ഹർത്താലിനോട് സഹകരിക്കില്ലെന്ന തീരുമാനം സംസ്ഥാനത്ത് കലാപമുണ്ടാക്കുവാനുള്ള ആശ്രൂതിത ശ്രമമാണെന്നും അദ്ദെഹം ആരോപിക്കുന്നു. കർണ്ണാടക കോടതിയുടെ വിധിയുടെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തുനതിനോട് യോജിപ്പില്ലെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനത്തോട് പ്രതികരിച്ചത്.

മദനിയുടെ വിചാരണ നീണ്ടുപോകുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചവരാണ്‌ കേരളത്തിലെ ഇടത് വലതു മുന്നണികൾ.ഇരുകൂട്ടരും യോജിച്ച ഒരു നിലപാട് നിയമ സഭക്കകത്തും പുറത്തും എടുക്കുകയുമുണ്ടായി. മദനിയുടെ ജാമ്യ വിഷയത്തിൽ കർണ്ണാടക കോടതിയാണ്‌ തീരുമാനം എടുത്തത്. കേരള സമൂഹത്തിന്റെ ഭാഗത്തുനിന്നോ ഭരണ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നോ എന്തെങ്കിലും പ്രതികൂലമായ നിലപാട് ഉണ്ടായിട്ടുമില്ല. കൊടതി വിധ്കളെ പോലും മാനിക്കാൻ തയ്യാറാകാത്ത ഒരു തലത്തിലേക്ക് സംഘടിത വിഭാഗങ്ങൾ എത്തിച്ചേരുന്നത് അത്യന്തം അപകടകരമാണ്‌.

എസ്‌. കെ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *