23
July, 2017
Sunday
08:13 PM
banner
banner
banner

ഒരു ബന്ധം അവസാനിപ്പിക്കുന്നതിന്‌ മുൻപ്‌ ചിന്തിക്കേണ്ട 7 പ്രധാന കാര്യങ്ങൾ

2232

വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിനേക്കാൾ വേഗത്തിലാണ് ഇന്ന് വിവാഹ മോചനങ്ങൾ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിവാഹം എന്ന സന്തോഷ വാർത്തയേക്കാൾ വിവാഹ മോചനമെന്ന ദു:ഖവാർത്തകളാണ് നമുക്ക് അധികവും കേൾക്കേണ്ടി വരുന്നതും. വിവാഹമോചനം ആഗ്രഹിക്കുന്നവർ രണ്ടുവട്ടം ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് മുൻപ് ഇങ്ങനെ ചില കാര്യങ്ങൾ മനസ്സിൽ ഇട്ട് ഒന്ന് നെല്ലും പതിരും തിരിയുന്നത് നന്നായിരിക്കും.

1. ഞാൻ പരമാവധി സഹിച്ചോ?
ഒരു ബന്ധം അറുത്ത് മുറിക്കും മുൻപ്, താൻ ആ ബന്ധം നിലനിർത്താൻ വേണ്ടി കഴിവതും ശ്രമിച്ചിരുന്നോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ആ ബന്ധത്തിനോട് നിങ്ങൾ എല്ലാരീതിയിലും സമർപ്പിക്കപ്പെട്ടിരുന്നോ? രണ്ട് പേരും ഒരുപോലെ ബന്ധം നിലനിർത്താൻ പരിശ്രമിക്കേണ്ടത് അനിവാര്യമാണ്, അങ്ങനെ എങ്കിൽ ഒരിക്കലും ആ ബന്ധം അറ്റു പോകില്ല. പക്ഷേ ഒരാൾ മാത്രം ആ ബന്ധം നിലനിൽക്കണം എന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിട്ടും പങ്കാളി അമ്പിനും വില്ലിനും ആടുക്കുന്നില്ലെന്ന് തോന്നിയാൽ പിന്നെ ആ ബന്ധം തുടരാതിരിക്കുന്നതാണ് നല്ലത്.

2. എന്റെ തീരുമാനത്തിൽ മറ്റൊരു വ്യക്തിയുടെ സ്വാധീനം ഉണ്ടോ?
നിങ്ങളുടെ ബന്ധം എന്നന്നേക്കുമായി തകർന്നുകാണാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും സുഹൃത്ത് നിങ്ങൾക്കുണ്ടോ? അതായത് എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു സുഹൃത്ത്, പങ്കാളിയുടെ കുറ്റവും കുറവും നിങ്ങളെക്കാൾ മനോഹരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാമർദ്ധ്യമുള്ള ഒരാൾ നിങ്ങൾക്കൊപ്പം ഉണ്ടോ? അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ എന്താണ് അയാളുടെ ഉദ്ദേശം എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ബന്ധം തകരുന്നതിൽ ആ വ്യക്തിക്ക് ഇത്രയും താത്പര്യം എന്തെന്ന് മനസ്സിലാക്കുക, ചിലപ്പോൾ അയാൾക്കെന്തെങ്കിലും ദുരുദ്ദേശം ഉണ്ടെങ്കിലോ? ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യ പ്രശ്നങ്ങൾക്കിടയിൽ മൂന്നാമതൊരാളിന്റെ സ്വാധീനം അപകടം ചെയ്യും. നിങ്ങളുടെ തീരുമാനത്തിൽ നിങ്ങൾക്ക് സമാധാനം ഉണ്ടാകുകയാണ് വേണ്ടത്, അല്ലാതെ മൂന്നാമതൊരാൾക്കല്ല.

3. ഞാൻ എടുത്ത് ചാടുകയാണോ?
വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കു, ‘ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ തീരുമാനം നല്ലതാണ് എന്നണോ അതോ ഇങ്ങനെ ഒരു വേർപെടൽ ശരിക്കും നിങ്ങൾ ആഗ്രഹിക്കുന്നത് കൊണ്ടാണോ?’ സാഹചര്യങ്ങൾ എന്നും ഒരുപോലെ ആയിരിക്കണം എന്നില്ല, എന്നോർക്കുനത് നല്ലതായിരിക്കും.എപ്പോഴെങ്കിൽ ഞാൻ എന്റെ ആവശ്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ടോ?

നിങ്ങളുടേത് ആരോഗ്യകരമായ ഒരു ബന്ധം ആണോ?, നിങ്ങളുടെ ബന്ധത്തിൽ ശരികളോ തെറ്റുകളോ കൂടുതൽ?

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *