16
August, 2017
Wednesday
08:33 PM
banner
banner
banner

വണ്ണവും വയറും കുറയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്കായി 7 ഭക്ഷണ ക്രമീകരണ നുറുങ്ങുകൾ

2129

വണ്ണമൊന്നു കുറഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിഭാഗവും ആൾക്കാരും അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നമാണ് അമിത വണ്ണവും പൊണ്ണത്തടിയും. മാറുന്ന ജീവിതശൈലിയും ഭക്ഷ്യ സംസ്കാരവും പൊണ്ണത്തടി ക്ഷണിച്ചുവരുത്തുകയാണ്. വണ്ണം കുറയ്ക്കാന്‍ വഴി തേടുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമീകരണം വളരെ അത്യാവശ്യമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളായ പ്രോട്ടീന്‍സ്, കാര്‍ബൊഹൈഡ്രേറ്റ്സ്, വിറ്റാമിന്‍സ്, മിനറല്‍സ്, ഫാറ്റ്സ്, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കേണ്ടതാണ്. ഭക്ഷണ പദാര്‍ത്ഥം പഴകിയിട്ടില്ലാത്തതും ശ്രദ്ധയോടെ പാചകം ചെയ്യേണ്ടതുമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരത്തിന്‍റെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും പരമപ്രധാനമാണ്. ഒപ്പം രോഗപ്രതിരോധത്തിനും മാനസികാരോഗ്യത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ പ്രധാനമാണ്.

ഭക്ഷണ ക്രമീകരണത്തിലെ ചില നുറുങ്ങുകള്‍
1. നാര് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ പ്രത്യേകിച്ച് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത്‌ ആരോഗ്യത്തിനു അത്യാവശ്യമാണ്. ധാന്യം തീരെ ചെറുതായി പൊടിക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. ധാനയങ്ങളില്‍ ഹോള്‍ ഗ്രയിനാണ് ആരോഗ്യത്തിനു ഉത്തമം.

2. പച്ചക്കറികള്‍ ആവിയില്‍ ചെറുതായി വേവിച്ചു കഴിക്കാം. പച്ചക്കറികള്‍ വേവിക്കാതെ പച്ചയായിതന്നെ കഴിക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെ ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും പോഷകങ്ങള്‍ നഷ്ടപ്പെടില്ല. മാത്രമല്ല ഹോര്‍മോണിന്‍റെയും എന്‍സൈമിന്‍റെയും ഗുണം ലഭിക്കും. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ധാരാളമായി നാര് അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിനുവേണ്ട ഫാറ്റിആനഡ്സ്, മിനറളുകള്‍, വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

3. കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ അളവ് കുറയ്ക്കുക. പ്രത്യേകിച്ച് സാച്ചുറെറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണം. ഇറച്ചി ചീസ് എന്നിവ കുറച്ച് മത്സ്യം, ഹോള്‍ഗ്രെയിന്‍സ്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

4. ഭക്ഷണത്തില്‍ പഞ്ചസാരയുടെ തോത് കുറയ്ക്കുക. കേക്ക്, മധുരപലഹാരങ്ങള്‍, ബിസ്ക്കറ്റ്, ചോക്ലേറ്റ്, പുഡിങ്ങ്, ഐസ്ക്രീം, ജാം, ലഘുപാനിയങ്ങള്‍, ഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

5. പഞ്ചസാരപോലെ ഉപ്പും അളവു കുറച്ചുപയോഗിക്കുന്നതാണ് നല്ലത്. ഉപ്പിന് പകരം പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങാനീര്, വിനാഗിരി, സോയാസോസ്, തക്കാളിസോസ് എന്നിവ ഉപയോഗിക്കാം.

6. സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത്തരം സാറ്റുറെറ്റഡ് ഫാറ്റ് കൂടുതായുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലോറി വളരെ കൂടുതലാണ്.

7. അമിതവണ്ണം കുറയ്ക്കാന്‍ അധികഭക്ഷണം ഒഴിവാക്കുകയും ദിവസവും വ്യായാമം ചെയ്യുകയും വേണം.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

  • OK I will follow

    P.P.Radhakrishnan April 26, 2016 9:08 pm Reply

Leave a Comment

Your email address will not be published. Required fields are marked *