21
September, 2017
Thursday
01:54 AM
banner
banner
banner

കുടവയറിനെ ചെറുക്കാൻ ലളിതമായി ചെയ്യാവുന്ന 5 തരം വ്യായാമങ്ങൾ

5171

മെലിഞ്ഞ്‌ ഒതുങ്ങിനിൽക്കുന്ന ശരീരമാണ് നമ്മുടെ സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കൽപ്പം. എന്നാൽ ഭൂരിഭാഗം പേരും അങ്ങനെയല്ലതാനും. അമിതമായ വയർ ശരീരത്തിന്റെ ഭംഗി നഷ്ടമാക്കുന്നതിനൊപ്പം തന്നെ നമ്മുടെ ആത്മവിശ്വാസത്തേയും കെടുത്തിക്കളയും. അമിതമായ വയർ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഇൻസുലിൻ റെസിസ്റ്റൻസും, ചില തരത്തിലുള്ള കാൻസറിനും വരെ കാരണമാകുന്നുണ്ട്‌. ശരീരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടി ജീവനു തന്നെ ആപത്തുണ്ടാക്കുന്ന കുടവയറിൽ നിന്നും മുക്തി നേടുകയെന്നത്‌ വളരെ പ്രധാനമാണ്.

കുടവയർ ഇല്ലാതാക്കൻ നിരവധി യോഗാസനങ്ങളും വ്യായാമ മുറകളുമുണ്ട്‌. താഴെ പറയുന്ന 5 തരത്തിലുള്ള യോഗകൾ വളരെയധികം ഗുണകരമായവയാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം കുടവയർ പൂർണ്ണമായും ഇല്ലാതായതിനു ശേഷവും കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധകൊടുക്കണമെന്നതാണ്.

1. കോബ്ര പോസ്‌ അല്ലെങ്കിൽ ഭുജംഗാസനം
ഭുജംഗാസനം വയറിലും മറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ്‌ ഇല്ലാതാക്കാൻ സഹായിക്കുന്നു. ദഹനം എളുപ്പത്തിലാക്കാനും മസിലുകളെ ബലപ്പെടുത്താനും കോബ്ര പോസിലൂടെ കഴിയും. അടി വയറ്റിലെ കൊഴുപ്പിനൊപ്പം അമിത ഭാരത്തെ ഇല്ലാതാക്കാനും നട്ടെല്ലിനെ ബലപ്പെടുത്താനും ഈ രീതി സഹായിക്കുന്നു.

ഭുജംഗാസനം ചെയ്യുന്ന രീതി

 • കാലുകൾ ചേർത്ത്‌, കൈകൾ ശിരസിനു മുകളിൽ നിവർത്തി വച്ച്‌, താടി നിലത്ത്‌ സ്പർശിക്കത്തക്ക രീതിയിൽ കമിഴ്‌ന്നു കിടക്കുക.
 • രണ്ടു കൈപ്പത്തികളും വാരിയെല്ലുകളുടെ വശങ്ങളിൽ ശരീരത്തോട്‌ ചേർത്ത്‌ നിലത്ത്‌ വക്കുക.
 • കൈകൾക്ക്‌ ബലം കൊടുക്കാതെ ഉദരത്തിന്റെ ബലത്തിൽ ശ്വാസം എടുത്തു കൊണ്ട്‌ ശിരസും ശരീരവും ഉയർത്തുക. സാധാരണ ശ്വാസഗതിയിൽ അൽപസമയം ഈ അവസ്ഥ തുടരുക.
 • നിങ്ങളുടെ കഴിവനുസരിച്ച്‌ 15-30 സെക്കന്റുവരെ ഈ പോസിൽ തുടരാം.
 • ശ്വാസം പുറത്ത്‌ വിട്ടു കൊണ്ട്‌ ശിരസും ശരീരവും താഴ്ത്തി, കാലുകൾ അകത്തി കാൽപാദങ്ങൾ രണ്ടു വശങ്ങളിലേക്കും തിരിച്ച്‌ കൈകൾ മുന്നിൽ തോളിനു സമാന്തരമായി കോർത്തു വച്ച്‌ താടിയോ നെറ്റിയോ കൈകളിൽ വച്ച്‌ സാധാരണ ശ്വാസഗതിയിൽ ശരീരം അയച്ചു വിശ്രമിക്കുക.
 • 15 സെക്കന്റ്‌ ഇടവേളയെടുത്ത്‌ കുറഞ്ഞത്‌ 5 തവണയെങ്കിലും ഇങ്ങനെ ചെയ്യുക.
 • അൾസർ രോഗ ബാധിതരോ കുടൽ സംബന്ധമായ അസുഖമുള്ളവരോ ഗർഭിണികളോ ഭുജംഗാസനം പരീക്ഷിക്കരുത്‌.

2. ധനുരാസനം
ധനുരാസനം ചെയ്താൽ ഉദരത്തിന്റെ ഉൾഭാഗത്ത്‌ മസാജ്‌ ചെയ്തതിന്റെയത്ര ഗുണം ലഭിയ്ക്കും. പ്രവർത്തനമാന്ദ്യമുള്ള ദഹനേന്ദ്രിയ ഭാഗത്തെ ഉത്തേജിപ്പിക്കാനും ഊരയുടെയും വയറിന്റെയും ഭാഗങ്ങളിലുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാൻ ധനുരാസനം സഹായിക്കുന്നു.

ധനുരാസനം ചെയ്യുന്ന രീതി

 • കമിഴ്‌ന്നു കിടക്കുക. കാൽ മുട്ടുകൾ മടക്കി അതാതു വശത്തെ കൈകൾകൊണ്ട്‌ പിടിക്കുക.
 • ശ്വാസം മെല്ലെ ഉള്ളിലേക്ക്‌ എടുത്തു കൊണ്ട്‌ നെഞ്ചും തലയും തുടകളും നിലത്തുനിന്നുയർത്തുക.
 • തല മുകളിലേക്ക്‌ തിരിച്ചു പിടിക്കുക.
 • 15-30 സെക്കന്റുകൾ ഈ നിൽപ്പു തുടരാം. ആ സമയത്ത്‌ സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം നടത്താവുന്നതാണ്.
 • 15 സെക്കന്റ്‌ ഇടവേളയെടുത്ത്‌ കുറഞ്ഞത്‌ 5 തവണയെങ്കിലും ഇങ്ങനെ ചെയ്യുക.

3. നൗകാസനം
ഉദരത്തെ ഫ്ലാറ്റ്‌ ആയി നില നിർത്താനും ഇടുപ്പിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും നൗകാസനം സഹായിക്കുന്നു. കാലുകളുടെ മസിലുകളെയും പുറം ഭാഗത്തേയും ബലപ്പെടുത്താനും നൗകാസനം ഗുണപ്രദമാണ്.

നൗകാസനം ചെയ്യുന്ന രീതി

 • മലർന്നു കിടന്ന് കാലുകൾ ചേർത്തു വക്കുക.
 • കൈകൾ ചെവിയുടെ ഇരുവശത്തുമായി ചേർത്തു വക്കുക.
 • ശ്വാസം എടുക്കുന്നതിനൊപ്പം കാലുകൾ നിങ്ങൾക്കു കഴിയുന്നത്ര ഉയർത്താം.
 • കൈകൾ പാദത്തിനു നേരെ നീട്ടിപ്പിടിക്കുക.
 • 45 ഡിഗ്രി ആംഗിളിനോടടുപ്പിച്ച്‌ നിങ്ങളുടെ ശരീരം കൊണ്ടു വരിക.
 • സാധാരണ ശ്വാസോച്ഛ്വാസം എടുക്കാം.
 • 15 സെക്കന്റ്‌ ഇടവേളയെടുത്ത്‌ കുറഞ്ഞത്‌ 5 തവണയെങ്കിലും ഇങ്ങനെ ചെയ്യുക.

കുഭകാസനം, പവനമുക്താസനം (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *