25
April, 2017
Tuesday
04:12 PM
banner
banner
banner

വണ്ണം കുറയ്ക്കാനും വയർ ചുരുങ്ങാനും വയർ ചാടുന്നത്‌ തടയാനും ഫലപ്രദമായ 30 വഴികൾ

4443

വയർ ചാടുന്നത് ഇന്ന് പലരുടെയും സ്ഥിരം പരാതിയാണ്. അനാവശ്യകൊഴുപ്പ് വയറിന് ചുറ്റും അടിഞ്ഞ് കൂടുന്നതാണ് കുടവയറിന് കാരണമാകുന്നത്. ഇത് അഭംഗിയ്ക്ക് മാത്രമല്ല പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

നമ്മുടെ ശരീരത്തിൽ അടിഞ്ഞ്കൂടുന്ന അനാവശ്യ കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരത്തിൽ വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന അമിത കൊഴുപ്പ് ഒഴിവാക്കാൻ വളരെ നിഷ്പ്രയാസം സാധിക്കും എന്നാണ്. ഭക്ഷണക്രമത്തിൽ അല്പം മാറ്റങ്ങൾ വരുത്തുകയും വളരെ ക്ഷമയോടെ ശ്രമിക്കുകയും ചെയ്താൽ കൊഴുപ്പ് ഇല്ലാത്താക്കാൻ കഴിയും.

വയര്‍ചാട്ടം തടയാന്‍
1. രണ്ടുകാലും തറയില്‍ ഊന്നി കുനിഞ്ഞുനില്‍ക്കുക. ശ്വാസം അകത്തേക്കുവലിച്ച്‌ വയര്‍ വീര്‍പ്പിച്ചുനില്‍ക്കുക. മെല്ലെ ശ്വാസം പുറത്തേക്കുവിട്ട്‌ വയര്‍ യഥാസ്‌ഥാനത്ത്‌ വരുത്തുക. ഇങ്ങനെ പത്തുവരെ മെല്ലെ എണ്ണുന്ന സമയം പിടിക്കണം.
2. തറയില്‍ മലര്‍ന്നുകിടന്നുകൊണ്ട്‌ കൈകള്‍ രണ്ടും നെഞ്ചിനു മുകളില്‍ ക്രോസായി പിടിക്കുക. നടുവിനു താഴെയുള്ള ഭാഗം മെല്ലെ ഉയര്‍ത്തുക. ഒപ്പം കാലുകളും മെല്ലെ പൂര്‍വസ്‌ഥിതിയില്‍ കൊണ്ടുവരണം. ഒന്നു മുതല്‍ പത്തുവരെ എണ്ണുന്ന സമയം ഈ രീതിയില്‍ ഉയര്‍ത്താന്‍ ശ്രമിക്കണം.
3. തറയില്‍ നിവര്‍ന്നുകിടക്കുക. കാല്‍മുട്ടിന്റെ ഭാഗം അല്‌പം ഉയര്‍ത്തിപ്പിടിക്കുക. വയറിലെ പേശികള്‍ ഉള്ളിലേക്കു വലിച്ച്‌ നട്ടെല്ലിന്റെ ഭാഗം ആവുംവിധം തറയില്‍ ചേര്‍ത്തുവയ്‌ക്കുക. ഈ സമയം വയറിന്റെ ഭാഗം അല്‌പം ഉയര്‍ത്താന്‍ ശ്രമിക്കുക. വീണ്ടും പൂര്‍വസ്‌ഥിതിയില്‍ വരുത്തുക. അഞ്ചുവരെ എണ്ണുന്ന സമയം ഈ വിധം ചെയ്യുക.
4. സൈക്കിള്‍ രീതിയാണിത്‌. തറയില്‍ കിടക്കുക. കൈകള്‍ തലയുടെ പിന്നില്‍ പിടിക്കുക. കാലുകള്‍ ഉയര്‍ത്തി സൈക്കിള്‍ ചവിട്ടുന്നതുപോലെ ചലിപ്പിക്കുക.
5. മലര്‍ന്നുകിടക്കുക. കൈകള്‍ സ്വസ്‌ഥമായി ശരീരത്തില്‍വയ്‌ക്കുക. തോളും കൈകളും അല്‌പം അകലത്തിലാവണം. ശേഷം ശ്വാസം ഉള്ളിലേക്ക്‌ എടുത്ത്‌ വയറിലെ പേശികള്‍ ഉള്ളിലേക്ക്‌ വലിക്കുക. ശേഷം കാല്‍ ആരംഭിക്കുന്ന ഭാഗം മെല്ലെ ഉയര്‍ത്തുക. കുറച്ചുനേരം ഈ രീതിയില്‍ നില്‍ക്കുക. വീണ്ടും പഴയതുപോലെ വരുക. അഞ്ചുതവണ ആവര്‍ത്തിക്കുക.
6. തറയില്‍ മലര്‍ന്നുകിടന്ന്‌ കാലുകള്‍ മടക്കിവയ്‌ക്കുക. രണ്ടു കൈകളും മടക്കി തലയുടെ പിന്നില്‍ പിടിക്കുക. ശ്വാസം അകത്തേക്കു വലിച്ച്‌ ശരീരത്തിന്റെ കാല്‍ഭാഗം മുകളിലേക്ക്‌ ഉയര്‍ത്തുക. ഒപ്പം കാലിന്റെ ഭാഗവും നെഞ്ചിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുക. അല്‌പനേരം ഇങ്ങനെ പിടിക്കുക. വീണ്ടും പൂര്‍വസ്‌ഥിതിയില്‍ വരുക. 10 തവണ ഇത്‌ ആവര്‍ത്തിക്കാം.
7. തറയില്‍ ഒരു വശം ചരിഞ്ഞുകിടക്കുക. കാല്‍പ്പാദങ്ങള്‍ ക്രോസ്‌ചെയ്‌തു വയ്‌ക്കണം. കിടക്കുന്നഭാഗത്തെ കൈപ്പത്തിയില്‍ താങ്ങി ശരീരം അല്‌പം ഉയര്‍ത്തുക. മെല്ലെ മറ്റേ കൈ ഉയര്‍ത്തുക. വീണ്ടും പൂര്‍വ്വസ്‌ഥിതിയില്‍ വരുക. ഈ രീതി 10 തവണ ആവര്‍ത്തിക്കുക. ഇതു മറുവശം വച്ചും ചെയ്യുക. ശരീരത്തിന്റെ ബാലന്‍സ്‌ തെറ്റാതിരിക്കാന്‍ ശ്രമിക്കണം. ശരീരം എത്ര ഉയരത്തില്‍ പൊക്കാന്‍ പറ്റുമോ അതിനു ശ്രമിക്കണം. ശരീരഭാരം കൂടുതലെങ്കില്‍ കൈമടക്കിവച്ച്‌ അതില്‍ ഭാരം താങ്ങുക.
8. കൈമുട്ട്‌ താങ്ങി കമഴ്‌ന്നു കിടക്കുക. ശരീരം കൈമുട്ടിനും കാല്‍പ്പാദത്തിലും താങ്ങുമ്പോള്‍ അരക്കെട്ട്‌ ഉയര്‍ന്നിരിക്കാതിരിക്കാന്‍ ശ്രമിക്കണം. ഈ സമയം വയര്‍ മുറുക്കിപ്പിടിച്ച്‌ ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ മെല്ലെ പുറത്തേയ്‌ക്കു വിടുക. 10 സെക്കന്‍ഡ്‌ മുതല്‍ 20 സെക്കന്‍ഡ്‌ വരെ ഇങ്ങനെ പിടിക്കാം.
9. തറയില്‍ മലര്‍ന്നു കിടക്കുക. കാലുകള്‍ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിക്കുക. കാല്‍വിരലുകള്‍ വീണ്ടും മുകളിലേക്ക്‌ നീട്ടിപ്പിടിക്കുക. കൈകള്‍ തലയ്‌ക്കു പിന്നില്‍ വയ്‌ക്കുക. കൈകള്‍ അനക്കാതെ ശ്വാസം പുറത്തേക്കുവിട്ട്‌ അരക്കെട്ടു തറയില്‍നിന്ന്‌ പതുക്കെ മുകളിലേക്കു നേരെ ഉയര്‍ത്തുക. ശ്വാസം ഉള്ളിലേക്കെടുത്ത്‌ പൂര്‍വ്വസ്‌ഥിതിയില്‍ വരുക. വയറിന്റെ താഴത്തെ ഭാഗത്തിന്‌ കിട്ടുന്ന വ്യായാമമാണിത്‌.
10. ഇരുകൈകളിലും ഒരു കിലോതൂക്കം പിടിക്കുക. (ഒരു ലിറ്റര്‍ ബോട്ടിലില്‍ വെള്ളം നിറച്ചാലും മതി) എന്നിട്ടു നിവര്‍ന്നുനില്‌ക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത്‌ മെല്ലെ വശത്തേയ്‌ക്ക് വളയുക. ശ്വാസംവിട്ടു നേരെ നില്‌ക്കുക. മറ്റേവശത്തും ഇതുപോലെ ചെയ്യുക.
11. മലര്‍ന്നുകിടക്കുക. കാലുകള്‍ പൊക്കിപ്പിടിച്ച്‌ അരക്കെട്ടുയര്‍ത്തി കൈകൊണ്ടു വിരലുകള്‍ തൊടാന്‍ ശ്രമിക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത്‌ താഴോട്ടുവരിക. വയര്‍ചുരുങ്ങാന്‍ സഹായകമാണിത്‌.
12. തറയില്‍ ഒരു വശം ചരിഞ്ഞുകിടക്കുക. താഴെഭാഗത്തുവരുന്ന കൈകൊണ്ട്‌ തലതാങ്ങിപ്പിടിക്കുക. മറ്റേ കൈ ചെവിക്കുനേരെ മുകളിലൂടെ പിന്നിലേക്ക്‌ പിടിക്കുക. ശ്വാസം പുറത്തേയ്‌ക്കുവിട്ട്‌ തലയും താഴത്തെ ചുമലും തറയില്‍നിന്ന്‌ മെല്ലെ ഉയര്‍ത്തുക. മുകളിലെ കൈയുടെ സ്‌ഥാനം മാറരുത്‌. ശ്വാസം ഉള്ളിലേക്കെടുത്ത്‌ താഴുക. മറുഭാഗത്തും ഇത്‌ ആവര്‍ത്തിക്കുക.
13. നിലത്തു കാലുകള്‍ മടക്കിവച്ച്‌ മലര്‍ന്നുകിടക്കുക. കൈമുട്ടുകള്‍ വശത്തേക്കുവച്ച്‌ തല കൈകൊണ്ടുതാങ്ങുക. (കഴുത്ത്‌ ആയാസപ്പെടരുത്‌.) തല തറയില്‍ തൊടരുത്‌. താടിയെല്ലിനും നെഞ്ചിനുമിടയില്‍ അല്‌പം ഇടവേണം. ശ്വാസം പുറത്തേയ്‌ക്കുവിട്ട്‌ ചുമല്‍ഭാഗം ഉയര്‍ത്തുക. താടി മുകളിലേക്കു ഉയര്‍ന്നുനില്‍ക്കണം. ശ്വാസം അകത്തേയ്‌ക്കെടുത്തു മെല്ലെ താഴുക. തല തറയില്‍ തൊടേണ്ടതില്ല. 20 തവണ ആവര്‍ത്തിക്കാം.
14. തറയില്‍ മലര്‍ന്നുകിടന്നു കാല്‌ ഒരു കസേരയില്‍ പൊക്കിവയ്‌ക്കുക. ശ്വാസം പുറത്തേയ്‌ക്കുവിട്ട്‌ ചുമല്‍ഭാഗം മെല്ലെ ഉയര്‍ത്തുക. ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ പൂര്‍വ്വസ്‌ഥിതിയില്‍ വരുക.
15. തറയില്‍ മലര്‍ന്നുകിടന്ന്‌ ഒരു കാല്‍ മറ്റേ കാലിനുമുകളില്‍ ക്രോസായിവയ്‌ക്കുക. ശ്വാസം പുറത്തേയ്‌ക്കുവിട്ട്‌ ചുമലും കാലും തറയില്‍നിന്നുയര്‍ത്തുക. ശ്വാസം പുറത്തേയ്‌ക്കെടുത്ത്‌ താഴുക. കാല്‍ അല്‌പം പൊങ്ങിയാല്‍ മതി. കൈകള്‍ പിന്നില്‍ തലയ്‌ക്ക് ഊന്നല്‍ കൊടുക്കണം.

പ്രസവശേഷം വയറു ചുരുങ്ങാൻ ഉൾപ്പടെ 15 വഴികൾ കൂടി അടുത്ത പേജിൽ

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *