22
October, 2017
Sunday
06:54 AM
banner
banner
banner

ജ്യോതിഷപ്രകാരം 2017 സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

1308

അശ്വതി, ഭരണി, കാര്‍ത്തിക 1/4
വേണ്ടത്ര ആലോചനയില്ലാതെ പ്രധാന കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നത് മൂലം വൈഷമ്യങ്ങള്‍ വരാം. തൊഴില്‍ ആനുകൂല്യങ്ങളില്‍ വര്‍ധന ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. അശ്രദ്ധ മൂലം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനം, അഗ്നി, വൈദ്യുതി, സാഹസ പ്രവൃത്തികള്‍ എന്നിവയുമായി ഇടപെടുമ്പോള്‍ കരുതല്‍ വേണം. ദൂരയാത്ര വേണ്ടി വരും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
കുടുംബ സുഖവും സമൂഹത്തിലെ അംഗീകാരവും വര്‍ധിക്കും. ആത്മ വിശ്വാസം വര്‍ധിക്കുന്നതിനാല്‍ പുതിയ കര്‍മ പദ്ധതികള്‍ ഏറ്റെടുക്കും. ഉന്നതരുടെ പ്രശംസയ്ക്ക് പാത്രമാകും. സന്താനങ്ങള്‍ക്ക് അല്പം ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വാരമാണ്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് അയല്‍ക്കാര്‍ മൂലം വൈഷമ്യങ്ങള്‍ക്ക് സാധ്യത. പരീക്ഷകളിലും മത്സരങ്ങളിലും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
താമസ സ്ഥലത്തിന് മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കും. മതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബ കാര്യങ്ങള്‍ക്കായി അവധി എടുക്കേണ്ടി വരും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുവാന്‍ അവസരം ലഭിക്കും. സത് കര്‍മങ്ങള്‍ക്കായി പണം ചിലവഴിക്കും. വാരാന്ത്യത്തില്‍ മന സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ക്ക് സാധ്യത ഏറും.
ദോഷപരിഹാരം: ഗണപതിക്ക് മോതകം, മഹാവിഷ്ണുവിന് പാല്‍പായസം.

പുണര്‍തം 1/4, പൂയം, ആയില്യം
തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. പൊതുവില്‍ വരുമാനം വര്‍ധിക്കുവാന്‍ ഇടയുള്ള വാരമാണ്. ഗൃഹ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവകള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൃതാര്‍ത്ഥത കണ്ടെത്തും. ഒരേ സമയം പല കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതനാകും. ആരോഗ്യ പരമായി അല്പം ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ശ്രീ കൃഷ്ണന് തൃക്കൈ വെണ്ണ.

മകം, പൂരം, ഉത്രം 1/4
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. ആഗ്രഹങ്ങള്‍ വലിയ പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലില്‍ അധ്വാന ഭാരവും സഹ പ്രവര്‍ത്തകരില്‍ നിന്നും സഹകരണക്കുറവും ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി വഞ്ചിക്കപ്പെടാതെ നോക്കണം. നിയമ പരമായ കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രതയോടെ ഇടപെടണം. വാരാന്ത്യത്തില്‍ ധനപരമായ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് നാരങ്ങാവിളക്ക്.

ഉത്രം 3/4, അത്തം, ചിത്തിര 1/2
വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായി നല്ല പരിവര്‍ത്തനങ്ങള്‍ വരുന്ന വാരമാണ്. പല പ്രതിസന്ധികളെയും വിദഗ്ധമായി മറികടക്കാനുള്ള സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും. മത്സര സ്വഭാവമുള്ള പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. ഗൗരവമില്ലാത്ത കാര്യങ്ങളെ ചൊല്ലി ജീവിത പങ്കാളിയുമായി കലഹിക്കാന്‍ ഇടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ശ്രദ്ധിച്ചു വേണം.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ശ്രീ കൃഷ്ണന് രാജഗോപാല മന്ത്രാര്‍ചനയും.

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!

ചിത്തിര 1/2, ചോതി, വിശാഖം 3/4
പ്രതീക്ഷിച്ചതിലും അധികമായി ധനവ്യയം വേണ്ടി വരുന്ന വരമാണ്. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവ ഈ വാരത്തില്‍ അനുയോജ്യമല്ല. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്താല്‍ മന:സമാധാനം കൈവരും. മുതിര്‍ന്നവരുടെ ഉപദേശം അവഗണിക്കുന്നത് ഗുണം ചെയ്യില്ല. വൈകാരികമായി ചിന്തിക്കാതെ സമചിത്തത യോടെ പെരുമാറിയാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, മഹാവിഷ്ണുവിന് തുളസിമാല.

വിശാഖം1/4 അനിഴം, തൃക്കേട്ട
കുടുംബത്തില്‍ മംഗളകരമായ കര്‍മങ്ങള്‍ക്ക് സാഹചര്യം വരും. ഇഷ്ടജനങ്ങള്‍ വിരുന്നു വരുന്നതില്‍ മനസ്സിന് സന്തോഷം തോന്നും. സാമ്പത്തിക കാര്യങ്ങളിലെ അനിശ്ചിതത്വം അകലും. പല അവസരങ്ങളിലും സുഹൃത്ത് സഹായം ഉപകാര പ്രദമായി ഭവിക്കും. ദാമ്പത്യ ബന്ധത്തില്‍ അലോസരങ്ങള്‍ വരാതെ കരുതണം. തൊഴില്‍ പരമായി നേരിട്ടിരുന്ന വൈഷമ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
കുടുംബ സമേതം ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ സവിശേഷ ജാഗ്രത പുലര്‍ത്തണം. കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കു വാന്‍ കഴിയുന്നതില്‍ മന സന്തോഷം ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. വാരാന്ത്യത്തില്‍ അപ്രതീക്ഷിത പണച്ചിലവ് ഉണ്ടാകാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, മഹാ വിഷ്ണുവിന് ത്രിമധുരം.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
വിദേശത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമാണ്. തൊഴിലില്‍ അനുകൂലമായ മാറ്റങ്ങളോ ആനുകൂല്യ വര്ധനവോ ഉണ്ടാകും. സുഹൃത്ത് സഹായത്താല്‍ പല പ്രശ്നങ്ങളും പരിഹരിക്കുവാന്‍ കഴിയും. തൊഴില്‍ രംഗത്ത് അംഗീകാരം വര്‍ധിക്കും. ധന ക്ലേശം മൂലം മുടങ്ങിപ്പോയ ചില കാര്യങ്ങള്‍ ഈ വാരത്തില്‍ പുനരാരംഭിക്കുവാന്‍ സാധിക്കും.
ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ഹനുമാന് വെറ്റിലമാല.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
തൊഴില്‍ സ്തംഭനത്തിന് പരിഹാരം ഉണ്ടാകും. വരുമാനവും അംഗീകാരവും വര്‍ധിക്കും. തൊഴില്‍ സംബന്ധമായി ദൂരയാത്ര വേണ്ടി വരും. ഭാഗ്യാനുഭാവങ്ങള്‍ക്ക് സാധ്യത യേറിയ വാരമാണ്. ഇടപെടുന്ന പല കാര്യങ്ങളും വിജയിപ്പിക്കുവാന്‍ കഴിയും. ബന്ധുജനങ്ങളില്‍ നിന്നും ധനലാഭം സിദ്ധിക്കും. ആരാധനകള്‍ക്ക് ഫലപ്രാപ്തി ഉണ്ടാകും. കട ബാധ്യതകള്‍ കുറയ്ക്കാന്‍ കഴിയും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, ദേവിക്ക് വിളക്കും മാലയും.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകും. ചെറിയ കാര്യങ്ങള്‍ക്കു പോലും മനസ്സ് കലുഷിതമാകും. ക്ഷമയോടെ കാര്യങ്ങളെ സമീപിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും സമാധാനം ഉണ്ടാകും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ മത്സരം നേരിടേണ്ടി വരും.
ദോഷപരിഹാരം: ശിവന് പുറക്‌ വിളക്ക്, ഗണപതിക്ക് കറുകമാല.

RELATED ARTICLES  വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ ഉറപ്പാണ് നിങ്ങളെ കടബാധ്യത പിന്തുടരും!

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും 
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | 
ഫോൺ: 9447929406

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *