21
October, 2017
Saturday
11:32 PM
banner
banner
banner

ജ്യോതിഷപ്രകാരം 2017 ഒക്ടോബര്‍ 9 മുതല്‍ 15 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

565

അശ്വതി, ഭരണി, കാര്‍ത്തിക 1/4
കൂടുതല്‍ ഉത്തരവാദിത്വവും അധ്വാന ഭാരവും ഉള്ള വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം വരാന്‍ ഇടയുണ്ട്. അവിവാഹിതര്‍ക്ക് അനുകൂലമായ വിവാഹ ആലോചനകള്‍ വരാന്‍ ഇടയുള്ള വാരമാണ്. യാത്രകള്‍ മൂലം സാമ്പത്തിക ലാഭം സിദ്ധിക്കും. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ അനുകൂലമായി വരും. സാമ്പത്തിക കാര്യങ്ങളില്‍ തുടക്കത്തില്‍ വൈഷമ്യം വരുമെങ്കിലും തുടര്‍ന്ന് തടസങ്ങള്‍ അകലും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. സാമ്പത്തിക മായ കാര്യങ്ങളില്‍ ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. ജീവിത ചര്യകളില്‍ ആരോഗ്യകരമായ പരിവര്‍ത്തനകള്‍ വരുത്തുവാന്‍ തീരുമാനിക്കും. ആശയവിനിമയത്തില്‍ അപാകതകള്‍ വരുവാന്‍ ഇടയുള്ളതിനാല്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്ത് സഹായം ലഭിക്കും. തൊഴില്‍ മേഖലയില്‍ മന സമ്മര്‍ദം വര്‍ദ്ധിക്കുമെങ്കിലും അംഗീകാരവും ആനുകൂല്യവും ലഭിക്കും. മാതാവിനോ മാതൃബന്ധുക്കള്‍ക്കോ ആരോഗ്യപരമായ ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്. മത്സരങ്ങള്‍, പരീക്ഷകള്‍, അഭിമുഖങ്ങള്‍ മുതലായവയില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, മഹാവിഷ്ണുവിന് പാല്‍പായസം.

പുണര്‍തം 1/4, പൂയം, ആയില്യം.
സ്ഥിര വരുമാനമുള്ള ജോലിക്ക് പുറമേ അധിക ലാഭം ലഭിക്കുന്ന സംരംഭങ്ങളെ കുറിച്ച് ആലോചിക്കും. പഴയ കാല സുഹൃത്തുക്കളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. സ്വന്തം ജോലികള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതു മൂലം നഷ്ടം വരാന്‍ സാധ്യതയുണ്ട്. വിദേശ ജോലി ചെയ്യുന്നവര്‍ക്ക് മന സമ്മര്‍ദം കുറയും. അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് മനസ്സില്‍ ആധി വര്‍ധിക്കും.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ശ്രീ കൃഷ്ണന് തൃക്കൈ വെണ്ണ.

മകം, പൂരം, ഉത്രം 1/4
ആത്മ വിശ്വാസവും അംഗീകാരവും വര്‍ധിക്കും. പല പ്രതിസന്ധികളെയും അനായാസമായി തരണം ചെയ്യുവാന്‍ സാധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനവും സന്തോഷവും തോന്നും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതിക്ക് യോജിക്കാത്ത പദ്ധതികളില്‍ ഇടപെടുന്നത് ക്ലേശങ്ങള്‍ വരുത്തി വയ്ക്കും. ആരോഗ്യം തൃപ്തികരമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് നാരങ്ങാവിളക്ക്.

ഉത്രം 3/4, അത്തം, ചിത്തിര 1/2
ബുദ്ധി കൗശല്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പല പ്രതിസന്ധികളെയും അതിജീവിക്കും. ആത്മീയ കാര്യങ്ങളാല്‍ മനസമാധാനം ലഭിക്കും. സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുമായി നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ അവസാനിക്കുന്നതില്‍ ആശ്വാസം തോന്നും. വ്യാപാരത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകണമെന്നില്ല. കുടുംബാന്തരീക്ഷം സുഖകരമാകും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ശ്രീ കൃഷ്ണന് രാജഗോപാല മന്ത്രാര്‍ചനയും.

ചിത്തിര 1/2, ചോതി, വിശാഖം 3/4
ഭൂമി ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് യാത്രാ രേഖകളില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ മാറും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കാലതാമസം വരാന്‍ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠന കാര്യങ്ങളില്‍ തടസങ്ങള്‍ നേരിടേണ്ടി വരാന്‍ ഇടയുണ്ട്. വാഹനമോ ഗൃഹോപകരണങ്ങളോ മാറ്റി വാങ്ങാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, മഹാവിഷ്ണുവിന് തുളസിമാല.

RELATED ARTICLES  വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ ഉറപ്പാണ് നിങ്ങളെ കടബാധ്യത പിന്തുടരും!

വിശാഖം1/4, അനിഴം, തൃക്കേട്ട
തൊഴില്‍പരമായി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. നേര്‍ച്ചകളും വഴിപാടുകളും ചെയ്തു തീര്‍ക്കും. വരുമാനത്തില്‍ അല്പം കുറവ് വരുന്നതിനാല്‍ ചിലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പാരമ്പര്യ സ്വത്തുക്കളോ ധനമോ ഉപകാരപ്രദമായി ഭവിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. നിസ്സാര കാര്യങ്ങള്‍ക്ക് ബന്ധു ജനങ്ങളുമായി കലഹിക്കേണ്ടി വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ കുടുംബ സമേതം യാത്ര പുറപ്പെടും. ഔദ്യോഗിക കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. രക്ത സമ്മര്‍ദ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വൈദ്യ നിര്‍ദേശം കര്‍ശനമായി പാലിക്കണം. സഹായം നല്‍കിയ ആളുകളില്‍ നിന്ന് പോലും നിന്താപൂര്‍വമായ അനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്. അമിത യാത്ര മൂലം അനാരോഗ്യം വരാനും സാധ്യതയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, മഹാ വിഷ്ണുവിന് ത്രിമധുരം.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
പ്രായോഗികവും നയപരവും ആയ സമീപനം സ്വീകരിക്കുന്നതിനാല്‍ പല കാര്യങ്ങളിലും വിജയം ഉണ്ടാകും. അര്‍ഹതയുള്ള ധനം കയ്യില്‍ വന്നു ചേരാന്‍ കാല താമസം നേരിടും. ചിലവുകള്‍ ചുരുക്കാന്‍ നിര്‍ബന്ധിതനാകും. പല ദീര്‍ഘ കാല പ്രശ്നങ്ങള്‍ക്കും സ്ഥായിയായ പരിഹാരങ്ങള്‍ തെളിഞ്ഞു വരും. ജീവിത പങ്കാളിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ഹനുമാന് വെറ്റിലമാല.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
പ്രവര്‍ത്തനങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടമാകും. പ്രശ്ന പരിഹാരങ്ങളില്‍ സുഹൃത്തുക്കളുടെ സഹായം നിര്‍ണായകമായി ഭവിക്കും. ക്ഷമാപൂര്‍വമുള്ള പെരുമാറ്റത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഉദ്യോഗപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച ഉണ്ടാകും. വരവും ചിലവും തുല്യമായി വരികയാല്‍ സാമ്പത്തിക നീക്കി ബാക്കി കുറയും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, ദേവിക്ക് വിളക്കും മാലയും.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഭൂമി സംബന്ധമായും ഗൃഹ നിര്‍മാണ സംബന്ധമായും ഉള്ള കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. പല കാര്യങ്ങളിലും പ്രാരംഭ തടസങ്ങള്‍ നേരിടേണ്ടി വരും. തൊഴില്‍ രംഗത്ത് ഉത്തരവാദിത്വം വര്‍ധിക്കും. നേതൃ പദവി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും . വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സംബന്ധമായ കാര്യങ്ങളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. രേഖകളില്‍ ഒപ്പ് വയ്ക്കുന്നതിലൂടെ ധന ലാഭം സിദ്ധിക്കും.
ദോഷപരിഹാരം: ശിവന് പുറക്‌ വിളക്ക്, ഗണപതിക്ക് കറുകമാല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും 
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | 
ഫോൺ: 9447929406

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.