21
October, 2017
Saturday
11:38 PM
banner
banner
banner

ജ്യോതിഷപ്രകാരം 2017 ഒക്ടോബര്‍ 2 മുതല്‍ 8 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

896

അശ്വതി, ഭരണി, കാര്‍ത്തിക 1/4
മനോധൈര്യം വര്‍ധിക്കും. പ്രശ്നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. വാരാന്ത്യത്തില്‍ മനസ്വസ്ഥത കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. വാഹനമോ വിലപ്പെട്ട ഉപകരണങ്ങളോ മാറ്റി വാങ്ങും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
അധികൃതരുടെ തെറ്റിദ്ധാരണ മാറുന്നതിനാല്‍ കര്‍മ പ്രതിസന്ധികള്‍ കുറയും. വായ്പകള്‍, നിക്ഷേപങ്ങള്‍ എന്നിവ ശരിയായിക്കിട്ടും. തടസ്സപ്പെട്ടു കിടന്നിരുന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും. എങ്കിലും അനാവശ്യ കാര്യങ്ങള്‍ക്ക് മനസ്സ് അസ്വസ്ഥമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. അന്യരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും. ജീവിത പങ്കാളിയുടെ സഹകരണം പ്രധാന കാര്യങ്ങളില്‍ സഹായകരമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
കുടുംബസ്വസ്ഥത അല്പം കുറയാന്‍ സാധ്യതയുള്ള വാരമാണ്. വൈദ്യോപദേശം അനുസരിച്ച് ജീവിതചര്യകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. വിദേശ ജോലിക്കാര്‍ക്ക് നാട്ടില്‍ വന്നുപോകുവാന്‍ അവധി ലഭിക്കും. അലര്‍ജി മുതലായ വ്യാധികളെ കരുതണം. സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വേണ്ടവിധം ചിന്തിച്ചു ചെയ്യുന്ന പ്രവൃത്തികള്‍ വിജയത്തില്‍ എത്തും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, മഹാവിഷ്ണുവിന് പാല്‍പായസം.

പുണര്‍തം 1/4, പൂയം, ആയില്യം.
അലസത മൂലം പല കാര്യങ്ങളും പിന്നത്തേക്ക് മാറ്റിവയ്ക്കുവാന്‍ പ്രേരണ തോന്നും. പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.പൊതുവില്‍ അധ്വാന ഭാരം വര്‍ധിക്കും. ആഴ്ച്ചത്തുടക്കത്തിലെ പല പ്രശ്നങ്ങളും വാരാന്ത്യത്തില്‍ പരിഹൃതമാകും. ഗൃഹ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്. ചിലവുകള്‍ നിയന്ത്രണാതീതമാകും. അധികാര സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ശ്രീ കൃഷ്ണന് തൃക്കൈ വെണ്ണ.

മകം, പൂരം, ഉത്രം 1/4
ഏല്‍പ്പിച്ച ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. ബന്ധുജനങ്ങള്‍ സഹായകരമായി പെരുമാറും. ശത്രുക്കള്‍ പോലും പിണക്കം മറന്ന് അടുത്തു വരും. നയപരമായി ഇടപെടുന്നതിലൂടെ സര്‍വ്വകാര്യ വിജയം നേടാന്‍ കഴിയും. രോഗങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് നാരങ്ങാവിളക്ക്.

ഉത്രം 3/4, അത്തം, ചിത്തിര 1/2
ഭാവിയെ മുന്നില്‍ കണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യും. കുടുംബകാര്യങ്ങള്‍ക്കായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതനാകും. കൊടുത്ത വാക്ക് പാലിക്കാന്‍ അശ്രാന്ത പരിശ്രമം തന്നെ വേണ്ടി വരും. ചെയ്യാത്ത തെറ്റിന് സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യങ്ങള്‍ വരാവുന്നതാണ്. ഗൗരവമുള്ള പ്രവൃത്തികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ശ്രീ കൃഷ്ണന് രാജഗോപാല മന്ത്രാര്‍ചനയും.

RELATED ARTICLES  ഈ ദീപാവലിക്ക്‌ വീട്ടിൽ ഐശ്വര്യം വരണോ? എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങിക്കോളൂ!

ചിത്തിര 1/2, ചോതി, വിശാഖം 3/4
വ്യാപാരത്തില്‍ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കണമെന്നില്ല. വരവും ചിലവും ഏകദേശം തുല്യമായി പോകാവുന്ന വാരമാണ്. ഭൂമി സംബന്ധമായും ഗൃഹനിര്‍മാണ സംബന്ധമായും ഉള്ള കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ജോലി കൂടി ഏറ്റെടുത്തു ചെയ്യുവാന്‍ നിര്‍ബന്ധിതനാകും. അനാവശ്യ വിവാദങ്ങളില്‍ നിന്നും വാക്കു തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, മഹാവിഷ്ണുവിന് തുളസിമാല.

വിശാഖം1/4, അനിഴം, തൃക്കേട്ട
വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. ജാമ്യം നില്‍ക്കുന്നതും മധ്യസ്ഥനാകുന്നതും മറ്റും ഈ വാരം ശുഭകരമാകില്ല. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സഹകരിക്കുന്നതു മൂലം ജോലിഭാരം കുറയും. മുടങ്ങിക്കിടന്ന വഴിപാടുകളും മറ്റും ചെയ്തു തീര്‍ക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടം വര്‍ധിക്കും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുവാനുള്ള പ്രവണത ഉണ്ടാകും. തൊഴില്‍ സാഹചര്യങ്ങളില്‍ അല്പം പ്രതികൂലാവസ്ഥ വരാവുന്ന വാരമാണ്. കൂട്ടു സംരംഭങ്ങളില്‍ നിന്നും പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കും. പണ്ട് സഹായിച്ചവരെ തിരികെ സഹായിക്കുവാന്‍ പറ്റാത്തതില്‍ മനക്ലേശം തോന്നും. കുടുംബത്തില്‍ സുഖവും സമാധാന അന്തരീക്ഷവും നിലനിര്‍ത്താന്‍ കഴിയും.
ദോഷപരിഹാരം: ശിവന് ജലധാര, മഹാ വിഷ്ണുവിന് ത്രിമധുരം.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
കുടുംബസമേതം യാത്രകള്‍ക്ക് അവസരം ഉണ്ടാകും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അനാവശ്യ ബാധ്യതകള്‍ മൂലം മനസ്താപം ഉണ്ടാകാന്‍ ഇടയുണ്ട്. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടുന്നതും അഭിപ്രായം പ്രകടിപ്പിക്കുന്നതും മൂലം അപമാനം വരാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.
ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ഹനുമാന് വെറ്റിലമാല.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
അമിത അധ്വാനഭാരം വരാവുന്ന വാരമാണ്. ഏറ്റെടുത്ത ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കുവാന്‍ വിഷമമാകും. സ്വന്തം വ്യക്തിത്വം മൂലം പല ആരോപണങ്ങളില്‍ നിന്നും വിമുക്തനാകും. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പെരുമാറുന്നതിനാല്‍ പല പ്രതിസന്ധികളില്‍ നിന്നും കരകയറുവാന്‍ കഴിയും. ഈശ്വരാധീനം അനുഭവത്തില്‍ വരും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, ദേവിക്ക് വിളക്കും മാലയും.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മംഗള കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് മാനസിക സന്തോഷത്തിനു കാരണമാകും. തൊഴില്‍ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഈ വാരം പരിഹാരങ്ങള്‍ കണ്ടെത്തും. കുടുംബത്തില്‍ ഉല്ലാസകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാതെ നോക്കണം. അധികവരുമാനം ലഭിക്കുന്ന പദ്ധതികളെ പറ്റി ഗൗരവമായി ആലോചിക്കും.
ദോഷപരിഹാരം: ശിവന് പുറക്‌ വിളക്ക്, ഗണപതിക്ക് കറുകമാല.

RELATED ARTICLES  വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ ഉറപ്പാണ് നിങ്ങളെ കടബാധ്യത പിന്തുടരും!

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും 
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | 
ഫോൺ: 9447929406

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *