20
October, 2017
Friday
01:35 AM
banner
banner
banner

2017 ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2298

അശ്വതി, ഭരണി, കാര്‍ത്തിക 1/4
ആഗ്രഹ സാധ്യത്തിനു വേണ്ടി അമിത പരിശ്രമം ചെയ്യും. പല കാര്യങ്ങളിലും സഹായകരമായ സാഹചര്യങ്ങള്‍ക്ക് ഭംഗം വരാം. നീര്‍ദോഷ സംബന്ധിയായോ ഉദര സംബന്ധിയായോ ഉള്ള വ്യാധികളെ കരുതണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. കുടുംബ സുഖം നിലനില്‍ക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴിലില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയുണ്ട്. അര്‍ഹതയുള്ള സ്ഥാനമാനങ്ങള്‍ അനുഭവത്തില്‍ വരും. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ദൂരയാത്ര വേണ്ടിവന്നേക്കാം. ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അനുകൂലമായി പെരുമാറണം എന്നില്ല. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടാന്‍ ഇടയുണ്ട്. മേലധികാരികള്‍ അനുകൂലരാകും. കാര്‍ഷിക മേഖലയില്‍ ലാഭം വര്‍ധിക്കും. അകാരണമായി മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്. അന്തിമ കാര്യവിജയം ഉണ്ടാകും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം.
തൊഴിലില്‍ അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുണ്ട്. വാരം അനുകൂലമല്ലെന്ന ബോധ്യത്തില്‍ ഈശ്വര ഭജനം നടത്തണം. വാഹനം, വൈദ്യുതി മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് അംഗീകാരം വര്‍ധിക്കും. പ്രധാന തീരുമാനങ്ങള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റുന്നത് ഉത്തമം.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ ഉറപ്പാണ് നിങ്ങളെ കടബാധ്യത പിന്തുടരും!
It's only fair to share...Share on Facebook26Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *