20
August, 2017
Sunday
11:05 PM
banner
banner
banner

2017 ജൂണ്‍ 19 മുതല്‍ 25 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2136

അശ്വതി, ഭരണി, കാര്‍ത്തിക 1/4
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആശയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലും പ്രാവര്‍ത്തികമാക്കുവാന്‍ കഠിന പരിശ്രമം വേണ്ടിവരും. ദൈവാധീനം വര്‍ധിക്കും. കുടുംബസുഖവും ദാമ്പത്യ ഗുണവും ഉണ്ടാകും. തൊഴിലില്‍ ഉത്തരവാദിത്തം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് വാരം അനുകൂലം.
ദോഷപരിഹാരം: ശിവന് ജലധാര, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
തൊഴിലില്‍ നിന്നല്ലാതെ ഇതര വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളതായ സംരംഭങ്ങളെ കുറിച്ച് ഗൌരവമായി ആലോചിക്കും. പല കാര്യങ്ങളിലും ജീവിത പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ലഭ്യമാകും. സംസാരം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കുറയ്ക്കണം. സുഹൃത്തുക്കള്‍ ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കും. ബന്ധുജനങ്ങളുടെ ചികിത്സാര്‍ത്ഥം പണം ചിലവാക്കേണ്ടി വരും.
ദോഷപരിഹാരം: ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
തടസ്സപ്പെട്ട ഭൂമി ഇടപാടുകള്‍ വിജയത്തില്‍ എത്തും. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും കാര്യ വിജയം ഉണ്ടാകും. പല കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടിവരും. ബന്ധുജനങ്ങള്‍ ശത്രുതയോടെ പെരുമാറാന്‍ ഇടയുണ്ട്. ആഗ്രഹ സാഫല്യം ലഭിക്കയാല്‍ വഴിപാടുകള്‍ പൂര്‍ത്തീകരിക്കും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശാസ്താവിന് നെയ് അഭിഷേകം.

പുണര്‍തം 1/4, പൂയം, ആയില്യം.
പൊതുവില്‍ അനുകൂലമായ വാരമാണ്. തടസ്സങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കുവാന്‍ കഴിയുന്നതിലൂടെ കൃതാര്‍ത്ഥത ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം .
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, വിഷ്ണുവിന് തുളസിമാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *