16
August, 2017
Wednesday
08:57 PM
banner
banner
banner

2017 ജൂലൈ 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2247

അശ്വതി, ഭരണി, കാര്‍ത്തിക 1/4
മുടങ്ങിക്കിടന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായി വരും. ഊഹ കച്ചവടം ഗുണകരമായി വരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ നിന്നും അകന്ന് കഴിയേണ്ട സാഹചര്യം വരാം. ഭൂമി-ഗൃഹ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: മഹാ വിഷ്ണുവിന് നെയ്യ് വിളക്ക്, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
പ്രതിസന്ധികള്‍ വനാലും അവയെ അതിജീവിക്കുവാന്‍ കഴിയും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രതികൂലമായി വരാന്‍ ഇടയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ പ്രതീക്ഷിക്കണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ജോലിയില്‍ അനുകൂല മാറ്റങ്ങളും ആനുകൂല്യ വര്‍ധനവും പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും വഴിപാടുകളും സാധ്യമാകും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ബന്ധു ജനങ്ങള്‍ അപ്രിയമായി പെരുമാറിയെന്ന് വരാം.
ദോഷപരിഹാരം: ശിവന് കൂവള മാല, വിഷ്ണുവിന് ഭാഗ്യ സൂക്തം, നെയ്യ് വിളക്ക്.

പുണര്‍തം 1/4, പൂയം, ആയില്യം
സാമ്പത്തികമായി ജാഗ്രത പുലര്‍ത്താതിരുന്നാല്‍ ധന നഷ്ടത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂലമായ അനുഭവങ്ങള്‍ വരാം. വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞ് നില്‍ക്കണം. വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി ഉണ്ടാകും.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ഗണപതിക്ക് കറുക മാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജ്യോതിഷപ്രകാരം 2017 ഓഗസ്റ്റ്‌ 14 മുതല്‍ 20 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *