20
August, 2017
Sunday
11:08 PM
banner
banner
banner

2017 ജൂലൈ 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

2328

അശ്വതി, ഭരണി,കാര്‍ത്തിക 1/4
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അനുയോജ്യമായ അവസരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കലഹ സാഹചര്യങ്ങള്‍ വരുമെങ്കിലും അതിജീവിക്കുവാന്‍ കഴിയും. വ്യാപാരത്തില്‍ അല്പം ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂല നിയമനം ലഭിക്കും. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.
ദോഷപരിഹാരം: മഹാ വിഷ്ണുവിന് നെയ്യ് വിളക്ക്, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
പരിശ്രമങ്ങള്‍ വിജയത്തില്‍ എത്തും. തൊഴില്‍ സംബന്ധമായി ധാരാളം യാത്രകള്‍ വേണ്ടി വരും. ശ്രദ്ധക്കുറവ് മൂലം ധന നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. ആരോഗ്യപരമായി ചെറിയ ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കലാകാരന്മാര്‍ക്ക് സമയം അനുകൂലം. ഊഹക്കച്ചവടം ഗുണകരമാകില്ല.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ശിവന് പുറക്‌ വിളക്ക്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ ആഗ്രഹ സാഫല്യം ഉണ്ടാകും. ജീവിത പങ്കാളി യുമായി അഭിപ്രായ വ്യത്യാസം വരാന്‍ ഇടയുണ്ട്. സുഹൃത്ത് സമാഗമം ഉണ്ടാകും.
ദോഷപരിഹാരം: ശിവന് കൂവള മാല, വിഷ്ണുവിന് ഭാഗ്യ സൂക്തം, നെയ്യ് വിളക്ക്.

പുണര്‍തം 1/4, പൂയം, ആയില്യം
അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും പ്രാരംഭ തടസം വരുമെങ്കിലും വാരാന്ത്യത്തോടെ ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ഇടപാടുകള്‍ വിജയത്തിലെത്തും. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം വരാവുന്നതാണ്.
ദോഷപരിഹാരം: ഭഗവതിക്ക് വിളക്കും മാലയും, ഗണപതിക്ക് കറുക മാല.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *