27
September, 2017
Wednesday
01:26 AM
banner
banner
banner

അറിയാമോ ഈ 12 ലൈംഗിക പ്രശ്നങ്ങൾ സ്വയം പരിഹരിക്കാം

94

അമ്പതു വയസ്സുകാരൻ ചന്ദ്രശേഖരൻ സെക്സോളജിസ്റ്റ‍ിന്റെ മുന്നിലിരിക്കുകയ‍ാണ്. ഉദ്ധാരണക്കുറവാണ് പ്രശ്നം. അയാളുടെ ജീവിതവും ലൈംഗികതയും വിശദമായി ചോദിച്ചറ‍ിയുകയാണ് വളരെ സീനിയറായ മനോരോഗ വിദഗ്ധൻ. ചന്ദ്രശേഖരൻ ഉദ്ധാരണക്കുറവിന് ഉത്തേജക മരുന്നു കഴിച്ചു നോക്കി. പക്ഷേ മരുന്നിന്റെ പാർശ്വഫലം മനസ്സിലായപ്പോൾ നിർത്തി. ഇനി ഡോക്ടറെ കാണാം എന്നു കരുതിയാണ് അയാൾ വന്നത്. കാര്യങ്ങൾ പറയുന്നതിനിടയിൽ ഡോക്ടറെ ഇതിനുമുൻപ് രണ്ടുതവണ വന്നു കണ്ട കാര്യം അയാൾ സൂചിപ്പിച്ചു. പക്ഷെ അതിപ്പോഴൊന്നുമില്ല ആദ്യം കണ്ടത് 35 വർഷം മുമ്പാണ്, രണ്ടാമതു കണ്ടതാകട്ടെ 15 വർഷം മുൻപും.

മകൻ പഠ‍ിക്കാൻ മോശമാകുന്നു, എന്തോ മാനസിക പ്രശ്നമാണ് എന്നു സംശയിച്ച് രക്ഷാകർത്താക്കളാണ് അന്ന് ചന്ദ്രശേഖരനെ കൊണ്ടുവന്നത്. അന്ന് പ്രശ്നകാരണം അമിതമായ സ്വയം ഭോഗമായിരുന്നു. അതേ വ്യക്തി വിവാഹം കഴി‍ഞ്ഞ് 35–ാം വയസ്സിൽ രണ്ടാമതുവന്നത് ശീഘ്ര സ്ഖലനവുമായിട്ടായിരുന്നു.

ഇപ്പോഴാകട്ടെ ഉദ്ധാരണക്കുറവും. ഈ മൂന്നു തവണ പ്രത്യേക മരുന്നുകൾ കൂടാതെ പ്രശ്നത്തിനു പരിഹാരമായി. മൂന്നു പ്രശ്നത്തിന്റെയും അടിസ്ഥാനകാരണം ഉത്കണ്ഠ തന്നെയായിരുന്നു. ഒപ്പം ലൈംഗികതയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും.

‌ഇതുപോലുള്ള ചന്ദ്രശേഖരൻന്മാർ നമ്മുടെ കൂട്ടത്തിൽ ഏറെയാണ്. നിസ്സാര ലൈംഗികപ്രശ്നങ്ങളുടെ പേരിൽ ജീവിതം നഷ്ടപ്പെടുത്തുന്ന സ്ത്രീകളും കുറവല്ല. ഇക്കൂട്ടരെ സഹായിക്കാൻ യോഗ്യതയും മികവുമുള്ള സെക്സോളജ‍ിസ്റ്റുകളും നാട്ടിൽ കുറവ്. 80 ശതമാനം ലൈംഗിക പ്രശ്നങ്ങളും ആ വ്യക്തി മനസ്സുവച്ചാൽ സ്വയം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ പറയുന്നു. അവർ നിർദേശിക്കുന്ന ആ പ്രയോഗികമാർഗങ്ങൾ മനസ്സിലാക്കാം.

1. ഉദ്ധാരണ പ്രശ്നം മാറ്റാൻ
ലൈംഗിക പ്രശ്നങ്ങളിൽ ഒന്നാമനാണ് പുരുഷൻമാരിലെ ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ കാരണങ്ങളാൽ ഉദ്ധാരണക്കുറവു വരാം. മാനസികകാരണങ്ങളാലുണ്ടാകുന്ന ഉദ്ധാരണക്കുറവ് ചെറുപ്പക്കാരിലാണ് കൂടുതൽ.
■ ഉദ്ധാരണക്കുറവ് ശാരീരികമാണോ മാനസികമാണോ എന്നു തിരിച്ചറിയാൻ വഴിയുണ്ട്. ഉണരുന്നതിനു മുന്ന‍ോടിയായി പുലർകാലത്ത് സ്വാഭാവികമായ ഉദ്ധാരണം ഉണ്ടെങ്കിൽ ശാര‍ീരികമായ പ്രശ്നം ഇല്ല എന്നു മനസ്സിലാക്കാം. അതുപോലെ ദാമ്പത്യജീവിതത്തിൽ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവർക്കും സ്വയം ഭോഗം ചെയ്യുമ്പോഴും മറ്റും ഉദ്ധാരണം വേണ്ടരീതിയിലുണ്ടെങ്കിൽ ഉദ്ധാരണത്തകരാറ് മാനസികമാണെന്നുറപ്പിക്കാം.
■ ഉത്കണ്ഠ, വിഷാദം മുതൽ വ്യക്തിയുടെ ഉള്ളിലുള്ള പ്രശ്നങ്ങളും പങ്കാളിയുമായുള്ള ബന്ധത്തിലുള്ള പ്രശ്നവും ഉദ്ധാരണക്കുറവു വരുത്താം. അവ പരിഹരിക്കണം.
■ ലൈംഗികതയിൽ സ്വയം ആനന്ദിക്കുന്നതിനു മുൻഗണന കൊടുക്കുകയും പങ്കാളിയിലെ മാറ്റങ്ങളിൽ ശ്രദ്ധിക്കുന്നതും ആ ഉദ്ധാരണം കൂട്ടും.
■ ഉത്തേജനം ലഭിക്കുന്ന വിധം പങ്കാളിയെ കാണുകയെന്നത്(വസ്ത്രധാരണ രീതി ഉൾപ്പെടെ) പുരുഷന്റെ ഉദ്ധാരണം മെച്ചപ്പെടുത്തും.
■ പങ്കാളികൾ വായ്നാറ്റം ഉൾപ്പെടെയുള്ള ദുർഗന്ധങ്ങൾ അകറ്റുന്നത് ഉദ്ധാരണക്കുറവു മാറ്റാം
■ കൗമാരകാലം പോലല്ല, പ്രായമേറുമ്പോൾ പ്രായം ഉദ്ധാരണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ സ്വയം ഉൾക്കൊള്ളണം.
■ അമിതവണ്ണം കുറയ്ക്കൽ, പ്രമേഹം നിയന്തിച്ചുനിർത്താൻ, കൊളസ്ട്രേൾ കുറയ്ക്കൽ, പുകവലിഉപേക്ഷിക്കൽ, മദ്യം അമിതമാകാതിരിക്കൽ എന്നിവയും ഉദ്ധാരണക്കുറവു മാറ്റും.

2. സ്വയം ഭോഗം?
സ്വയംഭോഗം തെറ്റല്ല. ആണിനായാലും പെണ്ണിനായാലും ഇതിലൂടെ സ്വന്തം ശരീരവ്യതിയാനങ്ങളും ശരീരത്തിന്റെ ആസ്വാദ്യതയും തിരിച്ചറിയുന്നവർക്ക് നന്നായി ലൈംഗികജീവിതം ആസ്വദിക്കാനാവുമെന്ന് പഠനങ്ങളുമുണ്ട്. എന്നാൽ സ്വയം ഭോഗത്തോട് വിധേയത്വം വരുന്നതും സമയം കിട്ടുമ്പോഴെല്ലാം അല്ലെങ്കിൽ സമയം ഉണ്ടാക്കിയും അതു ചെയ്യുന്നത് നന്നല്ല.
■ എത്ര തവണയാകുന്നതാണ് അമിതം എന്ന‍ു കൃത്യമായി പറയ‍ാനാകില്ല. അതുസാഹചര്യങ്ങൾക്കനുസരണമാണ്. എങ്കിലും ദിവസവും ഒന്നിലധികം തവണയായാൽ അത് അമിതമാണ്. പങ്കാളിയുള്ളപ്പോഴും ബന്ധപ്പെ‌ടാതെ സ്വയംഭോഗം ചെയ്താൽ അതും അമിതമാണ്.
■ വായന, സംഗീതം, സ്പോർട്സ് ഉൾപ്പടെ ഇഷ്ടപ്പെട്ട ഒന്നിൽ സ്വയം സമർപ്പിക്കാൻ ശ്രമിച്ചാൽ ഈ മനോഭാവം മാറ്റാം.
■ തനിച്ചിരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും സുഹൃത്തുക്കളോടൊപ്പമോ നാട്ടുകാർക്കൊപ്പമോ ഒക്കെ പൊതുകാര്യങ്ങളിൽ വ്യാപൃതമ‍ാകുന്നതും നല്ലതാണ്.
■ ക്ഷീണവും ആലസ്യമുണ്ടാക്കുന്ന അമിതഭക്ഷണവും കൊഴുപ്പും മധുരവുമേറിയ ഭക്ഷണവും ഒഴിവാക്കുന്നതു നല്ലതാണ്.
‌■ കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയവയിൽ ശേഖരിച്ചിട്ടുള്ള അശ്ലീല വിഡിയോകളും മറ്റും മായ്ച്ചു കളയുക. അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യുക.
■ സ്വയംഭോഗം ചെയ്തു പോയാൽ കുറ്റബോധം തോന്നുന്നതും സ്വയം ശിക്ഷിക്കുന്നതുമായ ര‍ീതികൾ വേണ്ട.
■ നിയന്ത്രണം നഷ്ടമായതായി തോന്നിയാൽ കുറച്ചു ദിവസം (ഒന്നോ രണ്ടോ ആഴ്ച) പൂർണമായും ഒഴിവാക്കി നോക്കുന്നതും സ്വയം നിയന്ത്രണം ബോധ്യം വരാൻ നല്ലാതണ്.

3. സ്ഖലനം വേഗത്തിലായാൽ
സ്വാഭാവികമായ ഒരു സ്ഖലനത്തിന് 5 മിനിറ്റു മുതൽ 15 മിനിറ്റു വരെയാണ‍ു ദൈർഘ്യമെന്നു പറയാറുണ്ട്. എന്നാൽ 5 മിനിറ്റിൽ‍ കുറയുന്നതുകൊണ്ട് അതു ശീഘ്രസ്ഖലനം ആകണമെന്നില്ല. പങ്കാളിക്ക് രതിസുഖം കിട്ടുന്നുണ്ടോയെന്നാതാണ് പ്രധാനം. അതു സംഭവിക്കുന്നുവെങ്കിൽ ശീഘ്രസ്ഖലനത്തിന്റെ പ്രധാന കാരണം ഉത്കണ്ഠ ആകാം. ഇത് ഒഴിവാക്കാനാവശ്യമായ ഡീപ് അബ്ഡോമിനൽ ബ്രീത്തിങ്ങ് പോലൊന്നു ശീലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കും.
■ സിസ്റ്റമാറ്റിക് ഡീസെൻസിറ്റൈസേഷൻ ടെക്നിക്കും ഉപയോഗിക്കാം. ശീഘ്രസ്ഖലനമുള്ള പുരുഷൻ മേൽപറഞ്ഞ റിലാക്സേഷൻ ചെയ്തു കഴിഞ്ഞു സ്വസ്ഥമായൊരിടത്തിരുന്ന് പങ്കാളിയുമായുള്ള ലൈംഗികബന്ധം തുടക്കം മുതൽ ഒാരോ ഘട്ടവും ഒരു സിനിമ കാണുന്നതു പോലെ ഭാവനയിൽ കാണുന്ന രീതിയാണ‍ിത്. ഉത്കണ്ഠ തോന്നുന്ന ഘട്ടത്തിൽ ഭവന നിർത്തി റില‍ാക്സ് ചെയ്യുക. തുടർന്നു ഭാവന തുടരുക ത‍ീയിടുക–അണയ്ക്കുക–തീയിടുക–വീണ്ടും–അണയ്ക്ക‍ുക എന്ന മട്ടിൽ. ഇതു പൂർത്തിയായാൽ ശീഘ്രസ്ഖലനസാധ്യതകുറയും.
■ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീ മുകളിൽ വരുന്ന പൊസിഷനുകളിൽ ശീഘ്രസ്ഖലനസാധ്യത കുറയും.
■ ഈ രീതിയിൽ സ്റ്റാർട്ട്–സ്റ്റോപ് ടെക്നിക്കും പരീക്ഷിക്കാം. സ്ഖലനം നടക്കാറാകുമ്പോൾ പുരുഷൻ സൂചന നൽകുകയും പങ്കാളി ചലനം നിർത്തുകയും േവണം. സ്ഖലനസാധ്യത മാറിയാൽ പുനരാരംഭിക്കാം. ഇങ്ങനെ പലവട്ടം ആരംഭിച്ച് അവസാനിപ്പിക്കുന്ന രീതി ശീഘ്രസ്ഖലനത്തിൽ ഫലപ്രദമാണ്.

4. അശ്ല‍ീല ചിത്രങ്ങളോട് ആസക്തി
അശ്ലീലചിത്രങ്ങൾ മുതൽ വിഡിയോ വരെയുള്ള പോണുകളോട് അടിമത്തമനോഭാവം വരുന്ന അവസ്ഥയാണ് ഇത്. സ്മ‍ാർട് ഫോൺ യുഗത്തിൽ ഇത് ഏറെ കൂടിയിട്ടുണ്ട്. കൗമാരക്കാരിലാണ് ഈ പ്രശ്നം കൂട‍ുതലെങ്കിലും മധ്യവയസ്സുള്ളവരിലും കൂടിവരുന്നതായി വിദഗ്ധർ പറയുന്നു.
■ മറ്റു കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവച്ച് പതിവായി ചിലപ്പോൾ ദിവസം പല തവണ അശ്ലീല വിഡിയോകളും മറ്റും കാണാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പോൺ അഡിക്ഷനിലേക്ക് നീങ്ങുകയാണ് എന്നു പറയാം.
■ പലരും പ‍ിരിമുറുക്കത്തിനുള്ള പരിഹാരമായിക്കൂടി അശ്ലീലദൃശ്യങ്ങൾ കാണ‍ാറുണ്ട്. അതു സ്വയം തിരിച്ചറിയുക, മറ്റു കാര്യങ്ങളിൽ വ്യാപ‍ൃതരാകുക.
■ അശ്ലീല വിഡിയോ കാണുന്നതിന് ദിവസം എത്ര സമയം ഉപയോഗിക്കുന്നുവെന്നു സ്വയം ധാരണയുണ്ടാക്കുകയും പതിവായി അതു കാണുന്ന സമയത്ത് കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്വയം അകപ്പെടുകയും ചെയ്യുക. ഉദാ–ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സമയം ചെലവഴിക്കുന്നതുപോലെ.
■ ഒരെണ്ണം കണ്ട് അവസാനിപ്പിക്കാം എന്നു കരുതിയാവും കണ്ടുതുടങ്ങുക. എന്നാൽ ഒന്നു കണ്ട്, മറ്റൊന്നു കണ്ട് പിന്നെയും കണ്ട് പോകുന്ന ശീല‍ം ഉണ്ട‍് എന്നു സ്വയം ബോധ‍്യപ്പെടണം.

5. ലൈംഗിക വിരകതിയും താൽപര്യക്കുറവും
സെക്സിനോടുള്ള താൽപര്യക്കുറവ് ഒരു സാധാരണ പ്രശ്നമായി വളരുകയാണ്. ജോലിത്തിരക്ക്, ജീവിത പ്രാരാബ്ധങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ അതിനു കാരണമാകുന്നു. പങ്കാളികൾക്കിടയിലുള്ള മാനസിക െഎക്യമില്ലായ്മയും പ്രധാന കാരണമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരു പോലെ ബാധകമാണ്.
■ സെക്സ് ഒരു പ്രശ്നം (Problem) അല്ല. അതൊരു പരിഹാരമാണ്(Solution) എന്ന ചിന്തയാണ് താൽപര്യക്കുറവുള്ളവർ ആദ്യം മനസ്സിലാക്കേണ്ടത്. നിങ്ങളു‌ടെ തിരക്ക്, ടെൻഷൻ, ഉത്കണ്ഠ, വേദന, സമാധാനക്കുറവ് തുടങ്ങിയവയ്ക്കെല്ലാമുള്ള ഒറ്റമൂലിയാണ് പങ്കാളിയുമായുള്ള ലൈംഗികബന്ധം.
■ ആഴ്ചയിൽ ഒര‍ിക്കലെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കും എന്ന് ഉറപ്പാക്കുന്ന ഒരു ഷെഡ്യൂൾ ജീവിതത്തിൽ പാലിക്കുക. കാരണം ലൈംഗ‍ികബന്ധം നീണ്ടുപോകുന്തോറും അതിനോടുള്ള താൽപര്യവും കുറയു‍ം.
■ ലൈംഗികതയിലല്ലാത്ത സമയങ്ങളിലും പങ്കാളികൾ തമ്മിൽ അടുപ്പം കാണ‍‍ിക്കണം വേണ്ടത്ര ആശയവിനിമയം നടത്തണം. ‌
■ കിടപ്പറ വീട്ടിലെ ഒറ്റപ്പെട്ട സ്ഥാനമല്ല. വീട്ടിൽ തനിച്ചാകുമ്പോഴെല്ലാം അടുക്കള മുതൽ ബാൾ റൂം വരെ തട്ടിയും മുട്ടിയും തലോടിയും റൊമാൻസ് നിലനിർത്തുക.
■ കിടപ്പറയിൽ പുരുഷനു കാഴ്ചയും സ്ത്രീക്ക് സ്പർശനവും സംസാരവുമാണ് കൂടുതൽ ഉത്തേജനം നൽകുന്നതെന്ന് ഇരുവരും മനസ്സിലാക്കുക. പ‍ുരുഷന് ആസ്വദിക്കാൻ പാകത്തിലുള്ള വസ്ത്രധാരണവും സ്ത്രീക്ക് ഇഷ്ടമാകുന്നസംസാരവും സ്പർശനവും പാലിക്കാൻ ഇരുവരും ശ്രമിക്കുക.
■ ശരീരത്തിന്റെ വൃത്തിയും ശുചിത്വവും മുതൽ പെർഫ്യൂംസ്, മങ്ങിയ വെള‍ിച്ചം തുടങ്ങിയ വിവിധ സാഹചര്യങ്ങൾ വിരക്തി മാറ്റും.

6. വരൾച്ചയും വേദനയും
ബന്ധപ്പെടുമ്പോഴുള്ള വേദന ലൈംഗികാസ്വാദനത്തിലെ രസംകൊല്ലിയാണ്. ലൂബ്രിക്കേഷൻ സ്രവങ്ങൾ വേണ്ടത്ര ഉണ്ടാകാത്തതിനാലാണു മിക്കപ്പോഴും ഇതു സംഭവിക്കുക. വഴുവഴുപ്പ് കുറഞ്ഞാൽ അവയവങ്ങൾ ഉരസി പോറലുകൾ വീഴാം.
■ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലാണ് ഈ പ്രശ്നം ക‍ൂടുതൽ. ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിനു കാരണം. ഹോർമോൺ തെറപ്പി ഫലം നൽകും .
■ ലൂബ്രിക്കേഷനാവശ്യമായ സ്രവങ്ങൾ ലൈംഗികാവയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഉത്തേജനത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ്. പരമാവധി ഉത്തേജനം പകരാൻ പങ്കാളി ശ്രമിച്ചാൽ വരൾച്ചാപ്രശ്നം മാറ‍ും.
■ ആദ്യമേ ലിംഗപ്രവേശനത്തിനു ശ്രമിച്ചാൽ വരൾച്ചയും വേദനയും ഉണ്ടാകും. ഫോർപ്ലേ ഫലപ്രദമായി പ്രയോഗിക്കുന്നവരിൽ 90 ശതമാനത്തിലും വരൾച്ചയും വേദനയും കാണില്ല.
■ നീണ്ടുനിൽകുന്ന ഫോർപ്ലേ പ്രയോജനം ചെയ്യുന്നില്ലെങ്കിൽ പുറമേ നിന്നുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. ഒാവർ ദി കൗണ്ടർ ആയി മെഡിക്കൽ സ്റ്റോറിൽ നിന്നും ഇത്തരം ജെല്ലുകളും ക്രീമുകളും ലഭിക്കും. ഉദാ: ലൂബിക്–ജെൽ, K-Yലൂബ്രിക്കേഷൻ, ജെല്ലി എന്നിവ.
■ വെള‍‍ിച്ചെണ്ണയും ലൂബ്രിക്കേഷന് ഉപയോഗിക്കാം. പക്ഷേ, ശുദ്ധമായ വെള‍ിച്ചെണ്ണയല്ലെങ്കിൽ ഫംഗൽബാധയ്ക്ക് സാധ്യതയുണ്ട്. ഗർഭധാരണത്തിനു ശ്രമിക്കുന്നവർ വെളിച്ചെണ്ണയോ മറ്റു ക്രീമുകളോ ലൂബ്രിക്ക‍േഷന് ഉപയോഗിക്കരുത്.

7. വലുപ്പക്കുറവ്
ലിംഗവലുപ്പക്കുറവ് ലൈംഗികജീവിതത്തിൽ പ്രശ്നമായി മാറുന്ന മൈക്രോപെനിസ് അവസ്ഥയിലുള്ളവർ അത്യപൂർവമാണ്.
■ അമിതവണ്ണമുള്ളവരിൽ വണ്ണം കുറച്ചാൽ ലിംഗനീളം കൂടുന്നതായി കാണ‍ാം. യഥാർഥത്തിൽ നീളം കൂടുകയല്ല ലിംഗത്തിന്റെ ചുവടുഭാഗത്ത് അടിഞ്ഞിരുന്ന കൊഴുപ്പു കുറയുമ്പോൾ പൂർണരൂപത്തിൽ ദൃശ്യമാകുന്നതാണ്. ഇത് യോനീപ്രവേശത്തിനു ഗുണകരമാണ്.
■ ഉദ്ധരിച്ച അവസ്ഥയിൽ ഒന്നര–രണ്ട് ഇഞ്ച് വലുപ്പം മാത്രമുള്ള ലിംഗത്തിനും ലൈംഗികസുഖം നൽകാനാകും.
■ സ്ത്രീയിൽ ആദ്യ മൂന്നു നാലു സെന്റീമീറ്റർ ആഴത്തിൽ മാത്രമേ സ്പർശനവും സമ്മർദവും അറിയാനുള്ള ശേഷിയുള്ളൂ.
■ ലിംഗവലുപ്പം കൂട്ടാനായുള്ള ശസ്ത്രക്രിയ ഒഴികെയുള്ള മാർഗങ്ങളെല്ലാം പ്രയോജനരഹിതമാണ്.

8. ആർത്തവവിരാമ പ്രശ്നങ്ങൾ
ആർത്തവ വിരാമത്തോ‌െട ലൈംഗികത അവസാനിക്കുന്നുവെന്ന് സത്രീകൾ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. ലൈംഗികതയുടെ കൂടുതൽ പക്വമായ മറ്റൊരു ഘട്ടം ആരംഭിക്കുന്നു എന്നു മാത്രം.
■ വരൾച്ച, വേദന പേലുള്ള പ്രശ്നങ്ങളുള്ളവർക്ക് പരിഹാരം കാണണം അല്ലാതെ ലൈംഗികത അവസ‍ാനിപ്പിക്കുകയല്ല മാർഗം.
■ സ്ത്രീയുടെ ഉണർവിന് കൂടുതൽ ഉത്തേജനം വേണ്ടിവരാമെന്ന് പങ്കാളി മനസ്സിലാക്കി ഫോർപ്ലേ കൂട്ടണം. സംസാരവും സ്പർശനവും കരുതലും സുരക്ഷിതബോധവും കൂട്ടണം.
■ ഇരുവരും ഒരുമിച്ചിരുന്ന് ലൈംഗികതയിൽ വരുന്ന മാറ്റങ്ങളും അതിനു പരിഹാരവും സംബന്ധിച്ച അറിവു നേടാൻ ശ്രമിക്കണം.
■ ഈ സമയത്തെ ആക്ടീവായ ലൈംഗിക ജീവിതം ആർത്തവവിരാമവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളു ഒഴിവാക്കും.

9. വജൈനിസ്മിസിന്റെ മുറുക്കം
പൂർണമായും മാനസികമായ പ്രശ്നമാണിത്. യോനിയിലെ പേശികൾ അമിതമായി മുറുകി ലിംഗപ്രവേശനം സാധ്യമാകാത്ത അവസ്ഥയാണിത്. ആദ്യകാല ലൈംഗികബന്ധങ്ങളിലാണ് ഇതു കൂട‍ുതൽ കാണുക.
■ സ്ത്രീയുടെ മനസ്സിൽ കടന്നുകൂടിയിട്ടുള്ള സെക്സിനോടുള്ള ഭയം, പങ്കാളിയോടുള്ള ഇഷ്ടമില്ലായ്മ, പാപബോധം തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. സ്വയം വിലയിരുത്തുകയും തെറ്റിദ്ധാരണകളും ഭയവും മാറ്റുകയും ചെയ്യുന്നതിലൂടെ ഇതു സ്വയം മാറും.
■ വിവാഹം കഴിഞ്ഞാൽ ഉടൻ സെക്സിനായി തയാറെടുക്കുന്നവരിലാണ് ഇതു കൂടുതൽ കാണുക. നവവധ‍ു മനസ്സുകൊണ്ടും ശരീരം കൊണ്ടും സെക‍്സിനു തയാറാകാൻ വേണ്ടത്ര സമയം നൽകുക.
■ സ്ത്രീയെ എറ്റവും സന്തോഷപ്രദവും സുരക്ഷിതവുമാണ് എന്ന‍ു ബോധ്യപ്പെടുത്തുന്ന അന്തരീക്ഷത്തിൽ പുരുഷൻ സെക്സിനൊര‍ുങ്ങിയാൽ വജൈനിസ്മിസ് മറികടക്കാം.
■ ഫോർപ്ലേയിലൂ‌െട സമയമ‌‌െടുത്ത് പരമാവധി ഉത്തോജിപ്പിക്കുകയും ലിംഗപ്രവേശനം നിർബന്ധമല്ലെന്ന നിലപാ‌ട് പുരുഷൻ പ്രകടിപ്പിക്കുകയും ചെയ്താൽ സ്ത്രീ കൂ‌ടുതൽ കംഫർട്ട് ആകുകയും മുറുക്കം അയയുകയും ചെയ്യും.
■ നിശ്ചിത സമയത്ത് സെക്സ് എന്നതിനു പകരം ഉറക്ക–ഉണർവുകൾക്കിടയിൽ, പുലർകാലത്ത്, പരസ്പരം ഉത്തേജിക്കപ്പെടുമ്പോൾ വജൈനിസ്മിസിനെ മറികടന്ന് ലൈംഗികബന്ധത്തിലേർപ്പെടാം.
■ ഒരിക്കൽ പൂർണ തോതിൽ ലൈംഗികബന്ധം നടന്നുകഴിഞ്ഞാൽ ആ പങ്കാളിയുമായി പിന്നീട് വജൈനിസ്മിസിനു സാധ്യത കുറവുമാണ്.

10. രതിമൂർച്ഛക്കുറവ്
ലൈംഗികബന്ധങ്ങളിൽ 50 ശതമാനത്തിലും സ്ത്രീക്ക് രതിമൂർച്ഛയിലേക്ക് എത്താൻ കഴിയുന്നില്ലങ്കിൽ രതിമൂർച്ഛക്കുറവ് (അനോർഗാസ്മിയ) ഉണ്ട് എന്നു കരുതണം.
■ പങ്കാളിയുമായുള്ള മാനസികബന്ധം ശക്തിപ്പെടുത്തുന്നത് രതിമൂർച്ഛക്കുറവ് പരിഹരിക്കാൻ സഹായിക്കും.
■ പുറത്തു ശബ്ദം കേൾക്കുമോ, കുട്ടി ഉണരുമോ, അടുത്ത മുറിയിൽ ആളുണ്ട് തുടങ്ങിയ ചിന്തകളും സാഹചര്യങ്ങളും രതിമൂർച്ഛ ഇല്ലാതാക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
■ നിലവിലുള്ള ലൈംഗികബന്ധരീതിയിൽ ഒാർഗാസത്തിലെത്താൽ കഴിയുന്നില്ലെങ്കിൽ മറ്റു ശരീരനിലകൾ പരീക്ഷിക്കുക. സ്ത്രീ മുകളിലായി വരുന്ന പൊസിഷൻ, പിന്നിലൂടെ പ്രവേശിക്കുന്ന ര‍ീതി, ഒാറൽ സെക്സ് തുടങ്ങി പങ്കാളികൾക്കിരുവർക്കും യോജിപ്പുള്ള രീതികൾ പരീക്ഷിക്കാം.
■ തന്റെ സുഖപ്രദമായ അവസ്ഥകൾ, ശരീരകേന്ദ്രങ്ങൾ തുടങ്ങിയവ പങ്കാളിക്കു മനസ്സിലാകുന്നില്ലെങ്കിൽ അതു തുറന്നു പറയാനും അവ ഉത്തേജിപ്പിക്കുന്നതിൽ പങ്കാള‍ിയെ സഹായിക്കാനും സ്ത്രീ ശ്രമിക്കുന്നത് രതിമൂർച്ഛാസാധ്യത വർധിപ്പിക്കും.
■ ലൈംഗിക ബന്ധത്തിൽ വൈവിധ്യം കൊണ്ടുവരൂന്നത് രതിമൂർച‍്ഛ കിട്ടാൻ സഹായിക്കും.
■ ലൈംഗിക ബന്ധത്തിന് സ്ത്രീ ശാരീരികവും മാനസികവുമായി തയാറെടുത്തുകഴിഞ്ഞശേഷമുള്ള ബന്ധത്തിൽ രതിമൂർച്ഛ‍ാസാധ്യത കൂട‍ും.

11. അണുബാധാ പ്രശ്നങ്ങൾ
വിവിധ തരത്തിലുള്ള അണുബാധാ പ്രശ്നങ്ങൾ ലൈംഗികതയെ ബാധിക്കാറുണ്ട്. ശുചിത്വക്കുറവു മുതൽ പ്രമേഹം വരെയുള്ള കാര്യങ്ങൾ ലൈംഗികാവയവങ്ങളിലെ പൂപ്പൽബാധ തുടങ്ങിയവ അണുബാധകൾക്കു കാരണമാകും.
■ ലൈംഗികബന്ധത്തിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. ഇതിനു ബേബി സോപ്പുകൾ പോലുള്ള മൈൽഡ് സോപ്പുകൾ ഉപയോഗിക്കുന്നതാണു നല്ലത്.
■ സജീവമായ ലൈംഗികബന്ധമുള്ള പങ്കാളികളിക്ക് ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ രണ്ടു പേർക്കും മരുന്നു വേണ്ടി വരാം. അല്ലെങ്കിൽ അണുബാധ ഒരാളിൽ നിന്നു പങ്കാളിയിലേക്കും പിന്നീ‌ട് തിരിച്ചും മാറി മാറ‍ി വന്നുകൊണ്ടിരിക്കും.
■ അമിതശുചിത്വം പാലിക്കുന്ന സ്ത്രീകൾ യോനിയുടെ ഉൾവശം ശുച‍ിയാക്കുന്നതിന് ഡ്യൂഷെ (Douche) ഉപയോഗിക്കാറുണ്ട്. പ്രത്യേകതരം ബോട്ടിലോടുകൂടിയ ഇത‍ിന്റെ ഗുണഫലങ്ങളെക്കുറിച്ചു തർക്കമുണ്ട്.
■ സോപ്പിനെക്കാൾ മികച്ചതും ദുർഗന്ധം അകറ്റ‌ുന്നതുമായ വിവിധ ഹൈജീൻ വാഷുകൾ ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. (ഉദാ: വി. വാഷ്, ലാക്ടാസിഡ് (Lactacid), എവർടീൻ ഏവോൺ.)

12. ആസ്വാദ്യത കുറഞ്ഞാൽ
സെക്സ് നന്നായി ആസ്വദിക്കേണ്ട ഒരു വിഭവമാണ്. പലർക്കും അതൊരു ച‌ടങ്ങാണ്. രുചികരമല്ലാത്ത ഭക്ഷണം പോലെ സെക്സ് വിരസമായി മാറ‍ിയവർ ഏറെയാണ്. പങ്കാളികൾ ബോധപൂർവം ശ്രമിച്ചാൽ ഇതു മറികടക്കാം. ഏതു പ്ര‍ായത്തിലും.
■ സെക്സ് ആസ്വദിക്കാൻ പ്രായം ഒരു ഘടകമല്ല. 50 കഴിഞ്ഞ സ്‍ത്രീകൾ പൂലർത്തുന്ന അതൊക്കെ ചെറുപ്പക്കാരുടെ കാര്യങ്ങൾ എന്ന സമീപനം തെ‍റ്റാണ്.
■ ശരീരത്തിനും മനസ്സിനും വന്ന മാറ്റങ്ങൾ തുറന്ന പറായാനും ആഗ്രഹങ്ങൾ പങ്കുവയ്ക്കാനും ലൈംഗികതയിലെ ഇഷ്ടങ്ങൾ തുറന്നുപറയാനും അതു ശ്രദ്ധയോ‌െട കേൾക്കാനും തുടങ്ങുമ്പോഴാണ് ആസ്വാദനം വർധിക്കാൻ തുടങ്ങുന്നത്.
■ കിടപ്പറയിൽ പങ്കാളികൾക്ക് ഇരുവർക്കും ഒരുപോലെ ഇഷ്ടമായതൊന്നും വൈകൃതമല്ല എന്നു തിരിച്ചറിയുക. എന്നാൽ ഒരാൾക്ക് ഇഷ്ടമല്ലാത്ത കാര്യത്തിന് നിർബന്ധമായി ശ്രമിക്കുന്നത് വൈകൃതമാണുതാനും
■ കുട്ടികൾ ജനിക്കാൻ വേണ്ടിയുള്ള ഒരു ചടങ്ങു മാത്രമാണ് ഇതെന്ന ചിന്ത തെറ്റാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദമാണിതിന്റെ പരമമായ ലക്ഷ്യം എന്ന ചിന്ത മനസ്സിലുറയ്ക്കണം.
■ കി‌ടക്കയിലേക്ക് പുറമേയുള്ള മറ്റൊരു ചിന്തയും കൊണ്ടുപോകാതിരിക്കുക. തീരുമാനങ്ങൾ എടുക്കേണ്ട വലിയ കാര്യങ്ങൾ കിടക്കയിൽ കിടന്നു ചർച്ച ചെയ്യാം. പക്ഷേ, അത് സെക്സ് കഴിഞ്ഞിട്ടു മതി.
■ ആസ്വാദനത്തിനു പരിമിതികളില്ല. പഞ്ചേന്ദ്രിയങ്ങളും ആ ആസ‍്വാദനത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുമ്പോൾ സെക്സ് ആസ്വാദനം പൂർണമാകും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *