16
August, 2017
Wednesday
09:00 PM
banner
banner
banner

’10 കല്പനകൾ’ എന്ന ചിത്രം ജാനകിയമ്മയോട്‌ കാണിച്ചത്‌ നീതികേട്‌: അഭിലാഷ്‌ പുതുക്കാട്‌

4323

എസ്‌ ജാനകി എന്ന ഗാനകോകിലം അവസാനമായി പാടി നിർത്തിയ മലയാള സിനിമ ആയിരുന്നു പത്തു കൽപ്പനകൾ. ഡോൺ മാക്സ്‌ സംവിധാനം ചെയ്ത ഈ ചിത്രം ജാനകിയമ്മയുടെ വിരമിക്കൽ ഗാനമുള്ള ചിത്രം എന്ന് പറഞ്ഞാണ് വാർത്തകളൂടെ മാർക്കറ്റിംഗ്‌ ചെയ്തത്‌. എന്നാൽ ചിത്രത്തിന്റെ അണിയറക്കാർ ജാനകിയമ്മയോട്‌ നീതി കാട്ടിയില്ലെന്നാണ് അഭിലാഷ്‌ പുതുക്കാട്‌ പറയുന്നത്‌. അഭിലാഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം!

10 കല്പനകൾ!
ഭാഗ്യവശാൽ ഈ ചിത്രം തീയറ്ററിൽ കാണുവാൻ സാഹചര്യം ഒത്തില്ല..സർവേശ്വരനു നന്ദി…യുടുബിലാണ് കാണുവാൻ സാധിച്ചത്. ഏറെ വിഷമത്തോടെയാണ്.. ഈ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം എഴുതുന്നത്. 10 കല്പനകൾ എന്ന ചിത്രം സംവിധാനം ചെയ്തത് മികച്ച എഡിറ്റർ എന്ന പേരും പുകഴുമുള്ള ഡോൺമാക്സ്.. ഈ ചിത്രത്തിലൂടെ അദ്ദേഹം ഒരു സംവിധായകനായി അരങ്ങേറുകയായിരുന്നു.. അപ്പോൾ എഡിറ്റിങ്ങിനെ കുറിച്ച് കൂടുതൽ ചിന്തികേണ്ടതിലല്ലോ.. ഈ ചിത്രം ഇറങ്ങുന്നത് തന്നെ വലിയ കൊളിളക്കത്തോടെയാണ്(മലയാളികൾക്കില്ല) കാരണം 18ഭാഷകളിലായി നാല്പതിനായിരത്തൊളം പാട്ടുകൾ പാടിയ എസ്.ജാനകി എന്ന സംഗീതമുത്തശ്ശി അറുപത് വർഷം നീണ്ട തന്റെ സംഗീതജീവിതത്തിൽ നിന്നും വിരമിക്കുകയാണെന്നുള്ള തീരുമാനം എടുത്ത ചിത്രം… ഈ തീരുമാനം പൊതുജനത്തിൽ അറിയിച്ച് ചിത്രത്തിന്റെ പേര് ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചത് മറ്റാരുമല്ല.. ചിത്രത്തിന്റെ അണിയറക്കാർ തന്നെ.. ..വാർത്തകളിൽ നിറഞ്ഞു നിന്നു 10 കല്പനകൾ.. എസ്.ജാനകി പാട്ട് നിർത്തി എന്നുള്ള വാർത്തകളിലായിരുന്നു.. ഈ ചിത്രം ഇടം പിടിച്ചത്.. എന്നാൽ പിന്നെ സാമാന്യ മര്യാദയ്ക്കെങ്കിലും എസ്.ജാനകി പാടിയ പാട്ടോ..അതിലെ ശീലുകളൊ ചേർക്കണമായിരുന്നു.. അതാണ് കുറഞ്ഞപക്ഷം വേണ്ടുന്ന സദാചാരസംഹിത. ചിത്രത്തിന്റെ അവസാനം ഒരുപാട് പേർ(മീഡിയസഹയാത്രികർ)ചിത്രത്തെ കുറിച്ചും ഉദ്ദേശശുദ്ധിയെ കുറിച്ചും വാചാലരാന്നുണ്ട്..അവിടെയും ഈ സംഗീതമുത്തശ്ശിയുടെ തീരുമാനത്തെ മാനിച്ചില്ല..എന്നത് ഖേദകരമാണ്.. 2014ൽ പുറത്തിറങ്ങിയ ‘വേലയില്ല പട്ടതാരി’ എന്ന ധനുഷ് ചിത്രം വാരികൂട്ടിയത് 530മില്യൺ രൂപയാണ്.. ആ ചിത്രത്തിലും എസ്.ജാനകിയമ്മ പാടിയിരുന്നു. ചിത്രം തുടങ്ങുമ്പോൾ നന്ദി: ‘എസ്.ജാനകി അമ്മ’. അത്രയൊന്നും സ്നേഹം കാണിച്ചില്ലയെങ്കിലും. ആ വിരമിക്കൽ ഗാനം നാലുവരിയെങ്കിലും ചേർക്കാൻ 10കല്പനകൾ എന്ന ചിത്രത്തിന്റെ അണിയറക്കാർ ശ്രമിക്കണമായിരുന്നു..

RELATED ARTICLES  കിന്നാരത്തുമ്പികളിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച സലിംകുമാറിന് തമിഴ്‌നാട്ടിൽ വച്ച്‌ കിട്ടിയ വലിയ പണി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *